പള്ളൂര്‍ വയലില്‍ കടകള്‍ക്കു നേരെ ബോംബേറ്

പലോള്ളത്തില്‍ മനീഷിന്റെ ശ്രീലക്ഷ്മി ട്രേഡേര്‍സിനും ചന്ദ്രന്റെ ചന്ദ്രാ സ്‌റ്റോറിനും നേരെയാണ് ആക്രമം നടന്നത്. ബോംബേറില്‍ കടകളുടെ ബോര്‍ഡുകളും മുന്‍വശത്തെ ഷീറ്റുകളും തകര്‍ന്നു.

Update: 2019-02-14 09:23 GMT

മാഹി: പള്ളൂര്‍ കമ്മ്യൂണിറ്റി ഹാളിനു സമീപത്ത് കടകള്‍ക്കു നേരെ ബോംബേറ്. പുലര്‍ച്ചെ 12 മണിയോടെയായിരുന്നു സംഭവം. പലോള്ളത്തില്‍ മനീഷിന്റെ ശ്രീലക്ഷ്മി ട്രേഡേര്‍സിനും ചന്ദ്രന്റെ ചന്ദ്രാ സ്‌റ്റോറിനും നേരെയാണ് ആക്രമം നടന്നത്. ബോംബേറില്‍ കടകളുടെ ബോര്‍ഡുകളും മുന്‍വശത്തെ ഷീറ്റുകളും തകര്‍ന്നു. രാത്രി 12 മണിയോടെ വന്‍ സ്‌ഫോടന ശബദം നാട്ടുകാര്‍ കേട്ടിരിന്നു.

കാഞ്ഞിര മുള്ള ക്ഷേത്രത്തിലെ തിറ മഹോത്സവം നടക്കുന്നതിനാല്‍ അവിടെ നിന്നുള്ള പോട്ടാസിന്റെ ശബ്ദമായിരിക്കുമെന്നാണ് പരിസര വാസികള്‍ കരുതിയത്. രാവിലെ കട തുറക്കാന്‍ നേരത്താണ് സംഭവം അറിഞ്ഞത്. മാഹി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം സംഭവസ്ഥലത്ത് ക്യാംപ് ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്.




Tags:    

Similar News