ഇരിട്ടിക്കടുത്ത് ബോംബ് സ്‌ഫോടനം; വനിതാ തൊഴിലാളിക്കു പരിക്ക്

Update: 2020-03-06 08:47 GMT

കണ്ണൂര്‍: ഇരിട്ടിക്കു സമീപം പുന്നാട് മാമ്പറത്ത് നാടന്‍ ബോംബ് സ്ഥോടനം. തൊഴിലുറപ്പ് തൊഴിലാളികള്‍ ജോലി ചെയ്യുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ വനിതാ തൊഴിലാളിയുടെ വലത് കൈയ്ക്കും കാലിലും പരിക്കേറ്റു. ഓമന ദയാനന്ത(53)നാണു പരിക്കേറ്റത്. ഇവരെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍പെട്ട 19ഓളം സ്ത്രീകള്‍ ജോലിയെടുക്കുന്ന സമയത്താണ് സ്‌ഫോടനം നടന്നത്. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്.






Tags: