കണ്ണൂര്‍ പിലാത്തറയിലെ ഷാലറ്റിന്റെ വീടിന് നേരെ ബോംബേറ്: സിഐടിയുടെ പ്രവര്‍ത്തകനായ മുഖ്യപ്രതി അറസ്റ്റില്‍

ഏഴിലോട് അറത്തിപ്പറമ്പിലെ കണിയാല്‍ ഹൗസില്‍ കെ രതീഷിനെയാണ് (31) പരിയാരം പോലിസ് അറസ്റ്റ് ചെയ്തത്. ഏഴിലോട്ടെ ചുമട്ടുതൊഴിലാളിയായ രതീഷ് സിഐടിയുവിന്റെ സജീവ പ്രര്‍ത്തകന്‍ കൂടിയാണ്.

Update: 2019-06-12 06:49 GMT

കണ്ണൂര്‍: പിലാത്തറയിലെ കെ ജെ ഷാലറ്റിന്റെ സി എം നഗറിലെ വീട്ടിന് നേരെ ബോംബ് എറിഞ്ഞ സംഭവത്തിലെ മുഖ്യ പ്രതി അറസ്റ്റില്‍. ഏഴിലോട് അറത്തിപ്പറമ്പിലെ കണിയാല്‍ ഹൗസില്‍ കെ രതീഷിനെയാണ് (31) പരിയാരം പോലിസ് അറസ്റ്റ് ചെയ്തത്. ഏഴിലോട്ടെ ചുമട്ടുതൊഴിലാളിയായ രതീഷ് സിഐടിയുവിന്റെ സജീവ പ്രര്‍ത്തകന്‍ കൂടിയാണ്.

കോടതിയില്‍ ഹാജരാക്കിയ രതീഷിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ മാസം 19ന് റീ പോളിങിന് വോട്ട് ചെയ്ത വിരോധത്തിന് രാത്രി പന്ത്രണ്ടോടെയാണ് ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ ഷാലറ്റിന്റെ വീടിന് നേര്‍ക്ക് ബോംബെറിഞ്ഞത്.

കേസിലെ പ്രതികളെ പിടിടാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പിലാത്തറയില്‍ പ്രതിഷേധ യോഗം ചേരാനിരിക്കെയാണ് പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തത്. രതീഷിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിനായി ഇന്ന് പരിയാരം പോലിസ് പയ്യന്നൂര്‍ കോടതിയില്‍ അപേക്ഷ നല്‍കും. ഈ കേസില്‍ രണ്ട് പ്രതികളെ കൂടി പിടികിട്ടാനുണ്ടെന്ന് പോലിസ് പറഞ്ഞു.

Tags:    

Similar News