സ്വകാര്യ ആശുപത്രി ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം; അമ്മ പതിനേഴുകാരി; പോക്‌സോ കേസെടുത്തു

ചികിത്സയിലിരുന്ന 17കാരി ക്ലോസറ്റില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ശുചി മുറിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

Update: 2021-09-02 00:58 GMT
കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാതാവിനെ തിരിച്ചറിഞ്ഞു. ചികിത്സയിലിരുന്ന 17കാരി ക്ലോസറ്റില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ശുചി മുറിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. സംഭവത്തില്‍ പോക്‌സോ വകുപ്പ് പ്രകാരം പോലിസ് കേസെടുത്തു


കടവന്ത്ര സ്വദേശിനിയായ യുവതിയുടെ കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ് മാസം പ്രായമെത്തിയ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹമാണ് ഇത്. ഇന്നു രാവിലെയാണ് പെണ്‍കുട്ടി അമ്മയ്‌ക്കൊപ്പം സ്‌കാനിങിനായി ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് ശുചിമുറിയില്‍ പ്രസവിക്കുകയായിരുന്നു. പ്രസവിച്ച പെണ്‍കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. പോലിസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. സുഹൃത്തായ യുവാവില്‍നിന്നാണ് ഗര്‍ഭിണിയായതെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്.