ശ്രീനഗറില്‍ ബോട്ട് മറിഞ്ഞ് ആറ് കുട്ടികള്‍ മരിച്ചു; 10 പേരെ കാണാതായി

Update: 2024-04-16 06:15 GMT

ശ്രീനഗര്‍: ശ്രീനഗറിലെ ഝലം നദിയില്‍ ബോട്ട് മറിഞ്ഞ് ആറ് കുട്ടികള്‍ മരിക്കുകയും 10 പേരെ കാണാതാവുകയും ചെയ്തു. നദി മുറിച്ചുകടക്കാന്‍ ഉപയോഗിക്കുന്ന കയര്‍ പൊട്ടിയാണ് അപകടം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേഖലയില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് നദിയില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുകയായിരുന്നു. ബോട്ടില്‍ 20ലധികം പേര്‍ ഉണ്ടായിരുന്നു, കൂടുതലും കുട്ടികളാണ്. 10 യാത്രക്കാരെ രക്ഷപ്പെടുത്തിയെങ്കിലും 10 പേരെ കാണാതായിട്ടുണ്ട്. കാണാതായ യാത്രക്കാര്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അതിനിടെ, കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചില്‍ കാരണം തിങ്കളാഴ്ച ജമ്മു-ശ്രീനഗര്‍ ദേശീയ പാത അടച്ചു.




Tags:    

Similar News