കണ്ണൂരില്‍ ആര്‍എസ്എസ് നേതാവിന്റെ വീട്ടില്‍ ഉഗ്രസ്‌ഫോടനം

കണ്ണൂര്‍ ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ സജീവന്‍ ആറളത്തിന്റെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്.

Update: 2021-11-21 17:50 GMT

കണ്ണൂര്‍: കണ്ണൂരില്‍ ആര്‍എസ്എസ് നേതാവിന്റെ വീട്ടില്‍ ഉഗ്രസ്‌ഫോടനം.  കണ്ണൂര്‍ ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ സജീവന്‍ ആറളത്തിന്റെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. ഇന്നു രാത്രി 10 മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. വീട്ടില്‍ സൂക്ഷിച്ച ബോംബ് പൊട്ടിയതാണെന്നാണ് സംശയിക്കുന്നത്. അതേസമയം, സംഭവം കുരങ്ങിനെ ഓടിക്കാനുള്ള പടക്കമാണ് പൊട്ടിയതെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണമുണ്ട്.

Tags: