ബിജെപി നേതാവിന്റെ പ്രവാചക നിന്ദ; ശക്തമായി അപലപിച്ച് ശുഐബ് അക്തര്‍

ഈ നാണംകെട്ട പെരുമാറ്റത്തിന് കുറ്റക്കാരനായ വ്യക്തിയെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനത്തെ താന്‍ സ്വാഗതം ചെയ്യുന്നു. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കണമെന്നും ഇന്ത്യാ ഗവണ്‍മെന്റ് ഇത് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Update: 2022-06-10 07:12 GMT

ഇസ്ലാമാബാദ്: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളെ ശക്തമായി അപലപിച്ച് മുന്‍ പാക് ക്രിക്കറ്റ് താരം ഷുഐബ് അക്തര്‍. പ്രവാചകന്‍ മുഹമ്മദ് നബിയോടുള്ള ബഹുമാനമാണ് തനിക്ക് എല്ലാം എന്ന് അക്തര്‍ ട്വീറ്റ് ചെയ്തു.

തങ്ങളുടെ ജീവിതവും മരണവും എല്ലാ പ്രവര്‍ത്തികളും അവര്‍ക്കുവേണ്ടി മാത്രമാണ്. ഈ നാണംകെട്ട പെരുമാറ്റത്തിന് കുറ്റക്കാരനായ വ്യക്തിയെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനത്തെ താന്‍ സ്വാഗതം ചെയ്യുന്നു. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കണമെന്നും ഇന്ത്യാ ഗവണ്‍മെന്റ് ഇത് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അടുത്തിടെ, ഒരു ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെയാണ് മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയത്. ഇത് വളരെയധികം വിവാദമായിരുന്നു. നൂപുര്‍ ശര്‍മയെ പിന്നീട് ബിജെപി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

നൂപുര്‍ ശര്‍മ്മയെ സസ്‌പെന്‍ഡ് ചെയ്തതിന് പുറമെ സോഷ്യല്‍ മീഡിയയില്‍ ആക്ഷേപകരമായ പോസ്റ്റുകള്‍ ഇട്ടതിന് നവീന്‍ കുമാര്‍ ജിന്‍ഡാലിനെ ബിജെപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

ഒരു ദിവസം മുമ്പ് നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ ഡല്‍ഹി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ വിഷയത്തില്‍ മോദി സര്‍ക്കാരിനെയും പാകിസ്താന്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നു. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരിയും ട്വീറ്റിലൂടെ വിഷയത്തില്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. ഇന്ത്യന്‍ പ്രതിനിധിയെ വിളിച്ച് പാകിസ്ഥാന്‍ വിഷയത്തില്‍ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.

Tags:    

Similar News