ബിജെപി വനിതാ നേതാവിനോട് മോശമായി പെരുമാറിയെന്ന്; ബിഎസ് പി മുന്‍ എംപിക്കെതിരേ കേസ്
ന്യൂഡല്‍ഹി: സ്വകാര്യ പാര്‍ട്ടിക്കിടെ തന്നോട് മോശമായി പെരുമാറിയെന്നു കാണിച്ച് ബിജെപി ഡല്‍ഹി സംസ്ഥാന വൈസ് പ്രസിഡന്റ് ഷാസിയ ഇല്‍മി നല്‍കിയ പരാതിയില്‍ ബിഎസ്പി മുന്‍ എംപി അക്ബര്‍ അഹ്മദിനെതിരേ കേസെടുത്തു. ഇന്ത്യന്‍ പീനല്‍ കോഡിലെ 506 (ഭീഷണിപ്പെടുത്തല്‍), 509 (സ്ത്രീയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യം അല്ലെങ്കില്‍ പ്രവൃത്തി) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പോലിസ് പറഞ്ഞു. ഫെബ്രുവരി 5ന് തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ വസന്ത് കുഞ്ച് പ്രദേശത്ത് ഒരു അത്താഴവിരുന്നില്‍ പങ്കെടുത്തപ്പോഴാണ് അക്ബര്‍ അഹ്മദ് തന്നോട് മോശമായി പെരുമാറിയതെന്നും മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഷാസിയാ ഇല്‍മി ആരോപിച്ചു. പരാതി ലഭിച്ചതായും ഇതിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 7ന് കേസ് രജിസ്റ്റര്‍ ചെയ്തതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (സൗത്ത് വെസ്റ്റ്) ഇംഗിത് പ്രതാപ് സിങ് പറഞ്ഞു. കേസില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അക്ബര്‍ അഹ്മദ് തന്നോട് അപമര്യാദയായി പെരുമാറിയെന്നും പോലിസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഷാസിയാ ഇല്‍മി സ്ഥിരീകരിച്ചു.
BJP's Shazia Ilmi Accuses Ex-BSP MP Of "Misbehaving With Her", Case Filed