ടോള്‍ ബൂത്ത് തൊഴിലാളികളെ ബിജെപിക്കാര്‍ തല്ലിച്ചതച്ചു(വീഡിയോ)

Update: 2019-09-09 17:09 GMT

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോര്‍-ഉജ്ജയ്ന്‍ റോഡിലെ ടോള്‍ ബൂത്ത് തൊഴിലാളികെ ബിജെപി പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ടോള്‍ വിലയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ആക്രമിച്ചതെന്നാണ് പോലിസ് പറഞ്ഞു. ശനിയാഴ്ച രാത്രിയാണു സംഭവം. സംഭവത്തില്‍ നരേന്ദ്രസിങ് പവാറിനും കൂട്ടാളികള്‍ക്കുമെതിരേ കേസെടുത്തിട്ടുണ്ടെന്നും ഇവര്‍ ഒളിവിലാണെന്നും ബാന്‍ഗംഗ പോലിസ് പറഞ്ഞു. മെര്‍ഖേദി വില്ലേജ് സര്‍പഞ്ചിന്റെ ഭര്‍ത്താവായ നരേന്ദ്രസിങ് പവാര്‍ ബിജെപി പ്രവര്‍ത്തകനാണ്. നരേന്ദ്രസിങ് പവാര്‍ ടോള്‍ ബൂത്തില്‍ കയറുന്നതും ക്രൂരമായി തല്ലുന്നതുമുള്ള വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യപകമായി പ്രചരിക്കുന്നുണ്ട്.






Tags: