പേരാമ്പ്രയിൽ ബിജെപി പ്രവർത്തകന്‍റെ വീടിന് ബോംബേറ്

ജനൽ ചില്ലുകൾ പൊട്ടുകയും വീടിനകത്തേക്ക് ബോംബ് ചീളുകൾ എത്തുകയും ചെയ്തിട്ടുണ്ട്. ‍ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്നാണ് ബിജെപി ആരോപിക്കുന്നത്.

Update: 2022-10-16 09:46 GMT

കോഴിക്കോട്: പേരാമ്പ്രയിൽ ബിജെപി പ്രവർത്തകന്‍റെ വീടിനു നേർക്ക് ബോംബേറ്. ഇന്ന് പുലർച്ചെ ഒരു മണിയോടെ ശ്രീനിവാസൻ എന്ന ബിജെപി പ്രവർത്തകന്‍റെ വീട്ടിലാണ് സംഭവം. ബോംബേറ് നടക്കുമ്പോൾ വീട്ടിൽ ആളുകൾ ഉണ്ടായിരുന്നു.

ജനൽ ചില്ലുകൾ പൊട്ടുകയും വീടിനകത്തേക്ക് ബോംബ് ചീളുകൾ എത്തുകയും ചെയ്തിട്ടുണ്ട്. ‍ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്നാണ് ബിജെപി ആരോപിക്കുന്നത്. എന്നാൽ, പോലിസ് ആരെയും തിരിച്ചറിഞ്ഞിട്ടില്ല.

പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ ബിജെപി-സിപിഎം സംഘർഷ സാധ്യത നിലനിന്നിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പേരാമ്പ്ര പോലിസ് അറിയിച്ചു.