മലേഗാവ് സ്‌ഫോടനത്തിന് ഉപയോഗിച്ചത് ബിജെപി എംപി പ്രജ്ഞാ സിംഗ് താക്കൂറിൻറെ ബൈക്ക്

പ്രജ്ഞ സിംഗ് താക്കൂറിൻറെ മോട്ടോര്‍ ബൈക്കും മറ്റൊരു ബൈക്കുമാണ് കോടതിയില്‍ ഹാജരാക്കിയത്. സ്‌ഫോടന സ്ഥലത്തുണ്ടായിരുന്ന സാക്ഷിയാണ് ഇവ തിരിച്ചറിഞ്ഞിത്.

Update: 2019-07-11 18:18 GMT

മുംബൈ: മലേഗാവ് സ്‌ഫോടനത്തിന് ഉപയോഗിച്ചത് ബിജെപി എംപി പ്രജ്ഞാ സിംഗ് താക്കൂറിൻറെ ബൈക്ക്. സ്ഫോടന കേസിലെ സാക്ഷിയാണ് സ്‌ഫോടനത്തിന് ഉപയോഗിച്ച ബൈക്കുകൾ തിരിച്ചറിഞ്ഞത്. പ്രജ്ഞ സിംഗ് താക്കൂറിൻറെ മോട്ടോര്‍ ബൈക്കും മറ്റൊരു ബൈക്കുമാണ് കോടതിയില്‍ ഹാജരാക്കിയത്. സ്‌ഫോടന സ്ഥലത്തുണ്ടായിരുന്ന സാക്ഷിയാണ് ഇവ തിരിച്ചറിഞ്ഞിത്.

സ്‌ഫോടന സ്ഥലത്ത് നിന്ന് ഭീകരവിരുദ്ധ സ്‌ക്വാഡാണ് വാഹനങ്ങള്‍ കണ്ടെത്തിയിരുന്നത്. ബൈക്ക് താക്കൂറിൻറെ പേരിലുള്ളതാണ്. എന്നാല്‍ 2016ൽ എന്‍.ഐ.എ ഈ ബൈക്ക് രണ്ട് വര്‍ഷമായി പ്രജ്ഞ സിംഗ് ഉപയോഗിക്കാറില്ലെന്ന് കണ്ടെത്തി ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. എന്നാൽ തൊണ്ടിമുതല്‍ ഫോറന്‍സിക് ലാബില്‍നിന്നും ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) നേരത്തെ തന്നെ കസ്റ്റഡിയിലേക്ക് മാറ്റിയിരുന്നു.

2008 സെപ്റ്റംബര്‍ 29ന് മലേഗാവിലെ ഒരു മുസ്‌ലിം പള്ളിക്ക് സമീപം നടന്ന സ്ഫോടനത്തിൽ ആറ് പേര്‍ കൊല്ലപ്പെടുകയും നൂറ് പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസിലെ എട്ട് പ്രധാന പ്രതികളിൽ ഒരാളാണ് സാധ്വി പ്രജ്ഞ. ഭീകരവാദ പ്രവര്‍ത്തനം, ഭീകരവാദ പ്രവര്‍ത്തനത്തിനുള്ള ഗൂഢാലോചന, ക്രിമിനൽ ഗൂഢാലോചന, കൊലപാതകം, കൊലപാതക ശ്രമം, മതവിദ്വേഷമുണ്ടാക്കാനുള്ള ശ്രമം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് സാധ്വി പ്ര‍ജ്ഞയ്ക്കെതിരെ കേസെടുത്തിരുന്നത്. കേസിൽ തടവിൽ കഴിഞ്ഞിരുന്ന പ്രജ്ഞ ജാമ്യത്തിൽ ഇറങ്ങിയാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നത്.  

Tags:    

Similar News