മുട്ടയും പാലും കോഴിയിറച്ചിയും ഒരുമിച്ച് വില്‍ക്കുന്നത് മതവികാരത്തെ വ്രണപ്പെടുത്തുമെന്ന് ബിജെപി എംഎല്‍എ

പശുവിന്‍ പാല്‍ മതപരമായ അനുഷ്ടാനങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ്. വ്രതം അനുഷ്ടിക്കുന്നവരും പശുവിന്‍ പാല്‍ ഉപയോഗിക്കും.

Update: 2019-09-14 12:35 GMT

ഭോപ്പാല്‍: മുട്ടയും പാലും കോഴിയിറച്ചിയും ഒരുമിച്ച് വില്‍ക്കുന്നത് മതവികാരത്തെ വ്രണപ്പെടുത്തുമെന്ന് ബിജെപി എംഎല്‍എ. മധ്യപ്രദേശിലെ ഹുസൂരില്‍ നിന്നുള്ള രാമേശ്വര്‍ ശര്‍മ്മയുടേതാണ് പ്രസ്താവന. പാല്‍ വില്‍ക്കുന്ന കടകള്‍ മാംസവും മുട്ടയും വില്‍ക്കുന്ന കടകളില്‍ നിന്ന് വേര്‍പെടുത്തി സ്ഥാപിക്കാണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ കടകള്‍ തമ്മില്‍ അകലം വേണമെന്നും ഇതിനായി സര്‍ക്കാരിന്‍റെ ഇടപെടല്‍ വേണമെന്നും രാമേശ്വര്‍ ആവശ്യപ്പെട്ടു. പശുവിന്‍ പാല്‍ മതപരമായ അനുഷ്ടാനങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ്. വ്രതം അനുഷ്ടിക്കുന്നവരും പശുവിന്‍ പാല്‍ ഉപയോഗിക്കും. മധ്യപ്രദേശില്‍ കോഴിയിറച്ചിയും മുട്ടയും പാലും വില്‍ക്കാനായി സര്‍ക്കാര്‍ പുതിയ കടകള്‍ തുറന്നതിന് പിന്നാലെയാണ് എംഎല്‍എയുടെ പ്രതികരണം.

സംസ്ഥാനത്തുള്ളവര്‍ക്ക് ലഭിക്കുന്ന മുട്ടയും പാലും ഇറച്ചിയും ഗുണമേന്‍മയുള്ളതാവണമെന്ന ലക്ഷ്യത്തോടെയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ പുതിയ കടകള്‍ തുറന്നിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഭോപ്പാലിലാണ് പരീക്ഷണാടിസ്ഥാനത്തിലാണ് കട ഉദ്ഘാടനം ചെയ്തിരിക്കുന്നത്. 

Similar News