കൊവിഡ്: യുപിയില്‍ മരിച്ച ബിജെപി എംഎല്‍എമാരുടെ എണ്ണം മൂന്നായി

Update: 2021-04-28 17:50 GMT

ലഖ്‌നോ: കൊവിഡ് രണ്ടാം തരംഗത്തില്‍ ഉത്തര്‍പ്രദേശില്‍ മരിച്ച ബിജെപി എംഎല്‍എമാരുടെ എണ്ണം മൂന്നായി. ബറേലിയിലെ നവാബ്ഗഞ്ച് നിയോജകമണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ കേസര്‍ സിങ് ആണ് നോയിഡയിലെ ആശുപത്രിയില്‍ മരിച്ചത്. ഇതോടെ ഒരാഴ്ചയ്ക്കിടെ ബിജെപിയുടെ മൂന്നു എംഎല്‍മാരാണ് കൊവിഡ് ബാധിച്ചു മരിച്ചത്. കേസര്‍ സിങിന്റെ മരണത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഖം രേഖപ്പെടുത്തി. കഴിഞ്ഞ മാസം അസുഖം ബാധിച്ച സിങിനെ ഭോജിപുരയിലെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സുഖം പ്രാപിച്ചതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ വീണ്ടും

    ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ നടത്തിയ പരിശോധനയിലും കൊവിഡ് പോസിറ്റീവായി. പ്ലാസ്മ തെറാപ്പി നല്‍കിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിേല്ല. ഏപ്രില്‍ 18ന് അദ്ദേഹത്തിന്റെ മകന്‍ വിശാല്‍ ഗാംഗ്വര്‍ ഒരു എംഎല്‍എയ്ക്കു പോലും ചികില്‍സ ലഭിക്കുന്നില്ലെന്ന് പറഞ്ഞ് സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിച്ചിരുന്നു. എത്തി. പിറ്റേന്നാണ് ഇദ്ദേഹത്തെ നോയിഡയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

    ഒരാഴ്ചയ്ക്കിടെ ബിജെപിയുടെ മൂന്ന് സിറ്റിങ് എംഎല്‍എമാരാണ് മരണപ്പെട്ടത്. നേരത്തെ എംഎല്‍എമാരായ രമേശ് ചന്ദ്ര ദിവാകര്‍, ലഖ്നൗ എംഎല്‍എ സുരേഷ് ശ്രീവാസ്തവ എന്നിവരും കൊറോണ വൈറസ് ബാധിച്ച് മരിച്ചു.

BJP MLA from Bareilly Dies of Covid-19, Party's Third Casualty in a Week in UP

Tags:    

Similar News