ജാര്‍ഖണ്ഡില്‍ ബിജെപി നേതാവിനെയും ഭാര്യയെയും മകനെയും വെടിവച്ച് കൊന്നു
മാഗോ മുണ്ട, ഭാര്യ ലക്മാനി, മകന് ലിപ്രയ് എന്നിവരാണു കൊല്ലപ്പെട്ടത്
റാഞ്ചി: ജാര്‍ഖണ്ഡില്‍ ബിജെപി നേതാവിനെയും ഭാര്യയെയും മകനെയും അജ്ഞാതസംഘം വെടിവച്ച് കൊന്നു. മുരു പോലിസ് സ്റ്റേഷന് പരിധിയിലെ ഖുന്തി ജില്ലയിലെ ഹേത്ഗുഹ വില്ലേജിലെ വീട്ടിനു മുന്നില്‍ ഇരിക്കുന്നതിനിടെയാണ് ബിജെപി പട്ടികവര്‍ഗ വിഭാഗം എക്സിക്യുട്ടീവ് കമ്മിറ്റിയംഗം മാഗോ മുണ്ടയ്ക്കും കുടുംബാംഗങ്ങള്‍ക്കും നേരെ വെടിവയ്പുണ്ടായത്. തിങ്കളാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. മാഗോ മുണ്ട, ഭാര്യ ലക്മാനി, മകന് ലിപ്രയ് എന്നിവരാണു കൊല്ലപ്പെട്ടത്. ഇവരുടെ ബന്ധു കൂടിയായ മറ്റൊരു സ്ത്രീക്കും വെടിവയ്പില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു. അന്വേഷണം തുടങ്ങിയതായി ഖുന്തി പോലിസ് സൂപ്രണ്ട് അറിയിച്ചു.