കൊവിഡ് ബാധിച്ചാല്‍ മമതയെ കെട്ടിപ്പിടിക്കുമെന്ന് ഭീഷണിപെടുത്തിയ ബിജെപി നേതാവിന് കൊവിഡ്

Update: 2020-10-02 10:17 GMT
കൊല്‍ക്കത്ത: കൊവിഡ് ബാധിച്ചാല്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കെട്ടിപ്പിടിക്കുമെന്ന് ഭീഷണിപെടുത്തിയ ബിജെപി ദേശീയ സെക്രട്ടറി അനുപം ഹസ്രയ്ക്ക് കൊവിഡ്. സമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹം രോഗം ബാധിച്ച വിവരം അറിയിച്ചത്.


അനുപം ഹസ്രയെ കോല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച സൗത്ത് 24 പര്‍ഗാനാസില്‍ നടന്ന പാര്‍ട്ടി പരിപാടിയിലാണ് അനുപം മമത ബാനര്‍ജിയെ െവിവാദ പരാമര്‍ശം നടത്തിയത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ എം.പി ആയിരുന്ന ഹസ്ര കഴിഞ്ഞവര്‍ഷമാണ് ബിജെപിയില്‍ ചേര്‍ന്നത്. കൊവിഡ് ബാധിച്ചവരുടെ കുടുംബത്തിന്റെ വേദന മുഖ്യമന്ത്രിയെ അറിയിക്കാനാണ് ഇങ്ങിനെ ചെയ്യുന്നതെന്നാണ് ബിജെപി നേതാവിന്റെ അവകാശവാദം.