ഉത്തരാഖണ്ഡില്‍ ബിജെപി കൗണ്‍സിലര്‍ വെടിയേറ്റ് മരിച്ചു

Update: 2020-10-12 11:05 GMT

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബിജെപി കൗണ്‍സിലര്‍ വെടിയേറ്റു മരിച്ചു. രുദ്രാപൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ പ്രകാശ് സിങ് ധാമിയാണ് വെടിയേറ്റു മരിച്ചത്. കാറിലെത്തിയ അജ്ഞാത സംഘമാണ് വെടിയുതിര്‍ത്തത്.ധാമിയെ വീട്ടില്‍ നിന്നും പുറത്തേക്ക് വിളച്ചു വരുത്തി അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തുകയായിരുന്നു. പിന്നീട് സംഘം കാറില്‍ കയറി രക്ഷപ്പെട്ടു.

തലയിലും നെഞ്ചിലും വെടിയേറ്റ ധാമിയെ ഉടനെ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി പോലിസ് അറിയിച്ചു.