പീഡനക്കേസ്; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കോടതിയില്‍ ഹാജരാകും

2018 സെപ്തംബര്‍ 21 നാണ് ജലന്ധര്‍ രൂപതാ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലാകുന്നത്. മഠത്തില്‍ വെച്ച് ബിഷപ്പില്‍ നിന്നും ലൈംഗിക പീഡനം നേരിടേണ്ടി വന്നുവെന്ന് കന്യാസ്ത്രീ നല്‍കിയ പരാതിയിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചേയ്യുന്നത്.

Update: 2019-11-30 05:02 GMT

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കോടതിയില്‍ഹാജരാവും. കോട്ടയം അഡീഷണല്‍ ജില്ലാ കോടതിയാണ് ഹാജരാവുക. നിലവില്‍ ജാമ്യത്തിലാണ് ബിഷപ്പ്. ജാമ്യം നീട്ടാന്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി ബിഷപ്പിന്റെ അഭിഭാഷകര്‍ നല്‍കും.

വിചാരണയ്ക്ക് മുന്നോടിയായുള്ള പ്രാഥമിക നടപടികള്‍ക്കായാണ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി സമന്‍സ് നല്‍കി വിളിപ്പിക്കുന്നത്. അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രവും അനുബന്ധ രേഖകളും പരിശോധിക്കുകയും ചെയ്യും.

2018 സെപ്തംബര്‍ 21 നാണ് ജലന്ധര്‍ രൂപതാ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലാകുന്നത്. മഠത്തില്‍ വെച്ച് ബിഷപ്പില്‍ നിന്നും ലൈംഗിക പീഡനം നേരിടേണ്ടി വന്നുവെന്ന് കന്യാസ്ത്രീ നല്‍കിയ പരാതിയിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചേയ്യുന്നത്. ബലാല്‍സംഗം, മാനഭംഗം, പ്രകൃതിവിരുദ്ധ പീഡനം, അധികാരം ദുരുപയോഗം ചെയ്ത് ലൈംഗിക പീഡനം തുടങ്ങി ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന 5 കുറ്റങ്ങളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ ചുമത്തിയിരിക്കുന്നത്. ജീവപര്യന്തംവരെ തടവുശിക്ഷ കിട്ടുന്ന വകുപ്പുകളാണിവ.

Tags:    

Similar News