പക്ഷിപ്പനി: കോഴിക്കോട് ജില്ലയിൽ ഇന്നലെ 8,409 പക്ഷികളെ കൊന്നു; 30,395 മുട്ടയും 9,558 കിലോ കോഴി തീറ്റയും നശിപ്പിച്ചു

Update: 2023-01-15 04:54 GMT

കോഴിക്കോട്: ചാത്തമംഗലം പൗൾട്രി ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ

ജില്ലാ ഭരണകൂടം പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഇതിൻ്റെ ഭാഗമായി ഇന്നലെ 8,409 പക്ഷികളെ കൊന്നു. 8,348 കോഴി, 10 താറാവ്, 3 ഗിനിക്കോഴി, 2 കാട, 46 മറ്റു വളർത്തു പക്ഷികൾ എന്നിവ ഇതിൽ ഉൾപ്പെടും. 30,395 മുട്ടയും 9,558 കിലോ കോഴി തീറ്റയും നശിപ്പിച്ചു. ഇതുവരെ 12,988 പക്ഷികളെയാണ് കൊന്നത്.

കഴിഞ്ഞ ദിവസം ചാത്തമംഗലത്തെ സർക്കാരിന്റെ പ്രാദേശിക കോഴിവളർത്തു കേന്ദ്രത്തിലെ മുഴുവൻ കോഴികളെയും കൊന്നൊടുക്കിയിരുന്നു.

വെള്ളിയാഴ്ച 4,579 പക്ഷികളെയാണ് കൊന്നത്. ഫാമിലുള്ള 2,697 കോഴികളെയും ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള താറാവ്, ലൗബേർഡ്സ്, ഫാൻസി കോഴികൾ ഉൾപ്പടെയുള്ള 1,882 പക്ഷികളെയുമാണ് നശിപ്പിച്ചത്.

ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തു പക്ഷികളെയും കൊന്നൊടുക്കാനാണ് തീരുമാനം.

പ്രതിരോധ പ്രവർത്തനം അടുത്ത ദിവസവും തുടരും. ഇതിനായി ആറ് അംഗങ്ങൾ ഉൾപ്പെടുന്ന ആർ ആർ ടി ടീമുകൾ സജ്ജമാണ്. മൃഗസംരക്ഷണ ഉദ്യോഗസ്ഥർ, പൊലീസ്, വില്ലേജ് വാർഡ് പ്രതിനിധികൾ എന്നിവരാണ് ടീമിലുള്ളത്.

Tags: