മുഖ്യമന്ത്രിയടക്കമുള്ളവര്‍ ബിജെപിയുടെ വിജയ് സങ്കല്‍പ് റാലിയില്‍; കുപ്‌വാരയില്‍ മരിച്ച സൈനികന്റെ മൃതദേഹം ഏറ്റുവാങ്ങിയത് മന്ത്രിമാരില്ലാതെ

Update: 2019-03-03 18:31 GMT

പട്‌ന: ഇക്കഴിഞ്ഞ വെള്ളിയാഴ്ച ജമ്മുകശ്മീരിലെ കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജവാന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ എത്താതെ ബിഹാര്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ പോയത് ബിജെപിയുടെ വിജയ് സങ്കല്‍പ് റാലിയില്‍ പങ്കെടുക്കാന്‍. ഞായറാഴ്ച പട്‌ന വിമാനത്താവളത്തിലെത്തിയ സിആര്‍പിഎഫ് ജവാന്‍ പിന്റുകുമാര്‍ സിങ്ങിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറോ മന്ത്രിസഭയിലെ മറ്റേതെങ്കിലും വ്യക്തിയോ വിമാനത്താവളത്തിലെത്തിയില്ല. ബിജെപി- ജെഡിയു സഖ്യം ഭരിക്കുന്ന ബിഹാറില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍, തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ബിജെപി സംഘടിപ്പിക്കുന്ന വിജയ് സങ്കല്‍പ് റാലിയില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയാണെന്നും എത്താനാവില്ലെന്നുമറിയിക്കുകയായിരുന്നു. തന്റെ സഹോദരന് അന്തിമോപചാരമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എത്താതിരുന്നത് സങ്കടകരമാണെന്നു ജവാന്റെ സഹോദരന്‍ സഞ്ജയ് സിങ് പ്രതികരിച്ചു. ജില്ലാ പോലിസ് മേധാവിയും ജില്ലാ മജിസ്‌ട്രേറ്റും മാത്രമായിരുന്നു ആകെയുണ്ടായിരുന്ന സര്‍ക്കാര്‍ പ്രതിനിധികള്‍. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ മദന്‍ മോഹന്‍ ഝായും ലോക് ജനശക്തി പാര്‍ട്ടി എംപി ചൗധരി മെഹബൂബ് അലി കൈസറുമെല്ലാം സ്ഥലത്തെത്തിയിരുന്നു. 

Tags:    

Similar News