കൊവിഡ് ബാധിച്ച് ബിഹാര്‍ മന്ത്രി കപില്‍ ദിയോ കാമത്ത് മരിച്ചു

Update: 2020-10-16 05:08 GMT

പട്‌ന: മുതിര്‍ന്ന ജനതാദള്‍(യു) നേതാവും ബിഹാര്‍ പഞ്ചായത്തീരാജ് മന്ത്രിയുമായ കപില്‍ ദിയോ കാമത്ത് കൊവിഡ് ബാധിച്ച് മരിച്ചു. 69 വയസ്സായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പട്‌നയിലെ എയിംസില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ആഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തിങ്കളാഴ്ചയോടെ വഷളായിരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. കഴിഞ്ഞ നാലു പതിറ്റാണ്ടായി രാഷ്ട്രീയത്തില്‍ സജീവമായിരുന്ന കാമത്ത് 10 വര്‍ഷമായി ബിഹാര്‍ മന്ത്രിസഭാംഗമാണ്. മന്ത്രി കപില്‍ ദിയോ കാമത്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അനുശോചിച്ചു.

Bihar Minister Kapil Deo Kamat dies due to COVID-19


Tags: