പട്‌ന: കടിച്ച പാമ്പിനെ തിരിച്ചുകടിച്ചാല്‍ വിഷമിറക്കാമെന്ന് പറഞ്ഞ് കേട്ടിട്ടില്ലേ. ബിഹാറില്‍ അത് അതേപടി സംഭവിച്ചെന്നു വേണം കരുതാന്‍. ബിഹാറിെ നവാഡ നിവാസിയായ സന്തോഷ് ലോഹര്‍ റെയില്‍വേ ലൈനുകള്‍ സ്ഥാപിക്കുന്നതിനുള്ള ജോലി കഴിഞ്ഞ് ബേസ് ക്യാംില്‍ ഉറങ്ങുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. കടിച്ച പാമ്പിനെ തിരിച്ച് കടിച്ചാല്‍ വിഷം നിര്‍വീര്യമാവുമെന്ന അന്ധവിശ്വാസത്താല്‍ 35 കാരന്‍ രണ്ട് തവണ പാമ്പിനെ കടിച്ചു. ഇതോടെ പാമ്പ് ചത്തു. കടിയേറ്റ സന്തോഷ് ലോഹറിനെ ആശുപത്രിയിലുമായി. സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ രാജൗലി സബ്ഡിവിഷന്‍ ആശുപത്രിയില്‍ എത്തിച്ചു. ലോഹര്‍ വേഗത്തില്‍ സുഖം പ്രാപിക്കുകയും അടുത്ത ദിവസം ആശുപത്രി വിടുകയും ചെയ്തു.
നേരത്തെ, ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ ഒരാള്‍ രണ്ട് മാസത്തിനിടെ അഞ്ച് പാമ്പുകടികളില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് ഡോക്ടര്‍മാരെ അമ്പരപ്പിച്ചിരുന്നു. ജൂണ്‍ 2, ജൂണ്‍ 10, ജൂണ്‍ 17 തിയ്യതികളിലും ജൂലൈയില്‍ രണ്ടുതവണയുമാണ് ഇയാള്‍ക്ക് പാമ്പുകടിയേറ്റത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയ്ക്ക് ഇപ്പോഴും പ്രശ്‌നങ്ങളൊന്നുമില്ല എന്നത് മെഡിക്കല്‍ രംഗത്തെ വിദഗ്ധര്‍ പോലും വിചിത്രമായാണ് കാണുന്നത്.
പാമ്പ് കടിയേറ്റാല്‍ എന്ത് ചെയ്യണം?
പാമ്പ് കടിയേറ്റാല്‍ വേഗം പരിചരിക്കാനും വൈദ്യസഹായം തേടാനും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ശുപാര്‍ശ ചെയ്യുന്നു. ഉടനടിയുള്ള വൈദ്യസഹായം സങ്കീര്‍ണതകള്‍ തടയുകയും ദീര്‍ഘകാല വൈകല്യമോ മരണമോ ഉണ്ടാവാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
പാമ്പ് കടിയേറ്റാല്‍, ആ സ്ഥലത്ത് നിന്ന് മാറി ഇറുകിയ വസ്ത്രങ്ങളോ ആഭരണങ്ങളോ ഉണ്ടെങ്കില്‍ നീക്കം ചെയ്യുക. കടിയേറ്റ അവയവം അനങ്ങാത്ത വിധത്തിലാക്കുക. വിഷം വലിച്ചെടുക്കാന്‍ ശ്രമിക്കരുത്. പകരം, ഇരയെ വേഗത്തിലും സുരക്ഷിതമായും ഒരു ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുക.
പ്രാഥമിക ശുശ്രൂഷയ്‌ക്കൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. ഇരയ്ക്ക് കഴിക്കാനോ കുടിക്കാനോ ഒന്നും നല്‍കരുത്. തണുത്തതോ ചൂടുള്ളതോ ആയ വെള്ളം പ്രയോഗിക്കുന്നത് ഒഴിവാക്കുക. ഇനി പാമ്പ് ശരീരത്തില്‍ തന്നെ കടിച്ചുപിടിച്ചിരിക്കുകയാണെങ്കില്‍ വടിയോ മറ്റോ കൊണ്ട് അതിനെ ശ്രദ്ധാപൂര്‍വ്വം നീക്കം ചെയ്യാന്‍ ശ്രമിക്കണം.

