പട്‌ന: ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചു. ട്വീറ്റിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിഹാര്‍ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ സജീവമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
"കൊവിഡ് പോസിറ്റീവാണ്. ആരോഗ്യം സാധാരണ നിലയിലാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ചെറിയ പനിയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പനിയോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ല. എങ്കിലും കൂടുതല്‍ പരിശോധനകള്‍ക്കായി എയിംസില്‍ അഡ്മിറ്റായിരിക്കുകയാണ്. വൈകാതെ തിരഞ്ഞെടുപ്പ് പ്രചരണ രംഗത്തേയ്ക്ക് തിരികെ വരും.' അദ്ദേഹം ട്വീറ്റില്‍ കുറിച്ചു. ഒക്ടോബര്‍ 28നാണ് ആദ്യഘട്ട വോട്ടെടുപ്പ്. രണ്ടും മൂന്നും ഘട്ട വോട്ടെടുപ്പ് നവംബര്‍ മൂന്നിനും ഏഴിനുമാണ്. നവംബര്‍ 10 ന് ഫലം പ്രഖ്യാപിക്കും.