ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ കൊവിഡ് ഫലം നെഗറ്റീവ്

Update: 2020-07-05 01:10 GMT

പട്‌ന: കൊവിഡ് സ്ഥിരീകരിച്ചയാള്‍ക്കൊപ്പം വേദി പങ്കിട്ടതിനെ തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയനായ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഫലം നെഗറ്റീവ്. ബിഹാര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന്‍ അവധേഷ് നാരായണ്‍ സിങിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്കയച്ചിരുന്നു. നിതീഷ് കുമാര്‍ ബുധനാഴ്ച്ച ഇദ്ദേഹത്തോടൊപ്പം ഒരു പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിതീഷ് കുമാറിനു പരിശോധന നടത്തിയത്. ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി, സ്പീക്കര്‍ വിജയ് കുമാര്‍ ചൗധരി തുടങ്ങിയവരും പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിക്കു പുറമേ മുഖ്യമന്ത്രിയുടെ ഓഫിസിലെ 15 ജീവനക്കാരുടെ സാംപിളുകളും പരിശോധനയ്ക്കായി ശേഖരിച്ചിരുന്നതെങ്കിലും ഇവരുടെയെല്ലാം ഫലം നെഗറ്റീവാണെന്നാണു റിപോര്‍ട്ട്.

Bihar CM Nitish Kumar tests negative for Covid-19





Tags:    

Similar News