കശ്മീര്‍ വിഷയം: കോണ്‍ഗ്രസില്‍ ഭിന്നത; രാജ്യസഭാ വിപ്പ് രാജിവച്ചു
കോണ്‍ഗ്രസിന്റേത് ആത്ഹത്യാപരമായ നീക്കമാണെന്നും രാജ്യത്തിന്റെ വികാരത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. നേതാക്കള്‍ പാര്‍ട്ടിയെ പൂര്‍ണമായും നശിപ്പിക്കുകയാണ്. നാശത്തില്‍ നിന്ന് ആര്‍ക്കും പാര്‍ട്ടിയെ രക്ഷിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹി: കശ്മീരിനെ വിഭജിക്കുന്ന ബില്ല് സംബന്ധിച്ച് രാജ്യസഭയില്‍ വാദപ്രതിവാദങ്ങള്‍ നടക്കുന്നതിനിടെ കോണ്‍ഗ്രസില്‍ ഭിന്നത. ബില്ലിനെ കോണ്‍ഗ്രസ് എതിര്‍ക്കുന്നത് തിരിച്ചടിയാവുമെന്ന് കോണ്‍ഗ്രസ് എംപിമാരില്‍ ഒരുവിഭാഗം വാദിച്ചു. കശ്മീര്‍ വിഭജനത്തെ എതിര്‍ക്കുന്ന പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് രാജ്യസഭയിലെ കോണ്‍ഗ്രസ് വിപ്പ് ഭുവനേശ്വര്‍ കലിത രാജിവച്ചു. കോണ്‍ഗ്രസിന്റേത് ആത്ഹത്യാപരമായ നീക്കമാണെന്നും രാജ്യത്തിന്റെ വികാരത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. നേതാക്കള്‍ പാര്‍ട്ടിയെ പൂര്‍ണമായും നശിപ്പിക്കുകയാണ്. നാശത്തില്‍ നിന്ന് ആര്‍ക്കും പാര്‍ട്ടിയെ രക്ഷിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് എംപിയും രാജ്യസഭാ നേതാവുമായ ഗുലാംനബി ആസാദ് ബില്ലിനെ ശക്തമായി എതിര്‍ത്തിരുന്നു. ജനാധിപത്യത്തെ കൊല ചെയ്യുകയാണ് കേന്ദ്രം ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. രാജിവാര്‍ത്ത സ്ഥിരീകരിച്ച ഭുവനേശ്വര്‍ കലിത ഇതേക്കുറിച്ച് വിശദമായി പിന്നീട് വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു. അസമില്‍ നിന്നാണ് കലിത രാജ്യസഭയിലെത്തിയത്.