ബനാറസ് ഹിന്ദു സര്‍വകലാശാല ഹോസ്റ്റലിനു മുമ്പില്‍ വിദ്യാര്‍ഥിയെ വെടിവെച്ചുകൊന്നു; നാലു പേര്‍ അറസ്റ്റില്‍
ലാല്‍ ബഹദൂര്‍ ശാസ്ത്രി ഹോസ്റ്റലില്‍ താമസിക്കുന്ന യൂനിവേഴ്‌സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി ഗൗരവ് സിങാണ് കൊല്ലപ്പെട്ടത്. ഹോസ്റ്റലിനു പുറത്ത് സുഹൃത്തുക്കളോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് അക്രമികള്‍ അദ്ദേഹത്തിനെതിരേ വെടിയുതിര്‍ത്തത്. തുടര്‍ന്ന് സംഘം രക്ഷപ്പെട്ടു.
വാരാണസി: ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ വിദ്യാര്‍ഥിയെ കാംപസില്‍ അതിക്രമിച്ചെത്തിയ സംഘം വെടിവെച്ചുകൊന്നു. കാംപസിലെ ഹോസ്റ്റലിനു മുമ്പില്‍ മോട്ടോര്‍ സൈക്കിളിലെത്തിയ അജ്ഞാതരാണ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം.
ലാല്‍ ബഹദൂര്‍ ശാസ്ത്രി ഹോസ്റ്റലില്‍ താമസിക്കുന്ന യൂനിവേഴ്‌സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി ഗൗരവ് സിങാണ് കൊല്ലപ്പെട്ടത്. ഹോസ്റ്റലിനു പുറത്ത് സുഹൃത്തുക്കളോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് അക്രമികള്‍ അദ്ദേഹത്തിനെതിരേ വെടിയുതിര്‍ത്തത്. തുടര്‍ന്ന് സംഘം രക്ഷപ്പെട്ടു.
ഗൗരവിന്റെ വയറിനാണ് വെടിയേറ്റത്.അദ്ദേഹത്തെ ഉടന്‍ ബിഎച്ച്‌യുവിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലിസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. നാലു പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പോലിസ് പറയുന്നത്.