ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണാബ് മുഖര്‍ജി അടക്കം മൂന്നു പേര്‍ക്ക് ഭാരത രത്‌ന പുരസ്‌കാരം. പ്രണബിനെ കൂടാതെ, സംഘപരിവാറിന്റെ ആദ്യകാല രാഷ്ട്രീയ വിഭാഗമായ ഭാരതീയ ജനസംഘം നേതാവും ആര്‍എസ്എസ് പ്രചാരകനുമായ നാനാജി ദേശ്മുഖിനും
അസമില്‍ നിന്നുള്ള ഗായകനും സംഗീതജ്ഞനും ചലച്ചിത്രകാരനുമായ ഭൂപെന്‍ ഹസാരിക എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായും ഭാരത രത്‌ന നല്‍കുന്നതായി രാഷ്ട്രപതി ഭവന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.