നദീജലം ശുദ്ധമാണെന്ന് തെളിയിക്കാന്‍ കുടിച്ചു കാണിച്ചു; ചികില്‍സ തേടിയ പഞ്ചാബ് മുഖ്യമന്ത്രി ആശുപത്രി വിട്ടു

Update: 2022-07-21 13:58 GMT

ചണ്ഡീഗഡ്: കാലിബെനിലെ ജലം നേരിട്ട് കുടിച്ചത് കാരണം വയറില്‍ അണുബാധയേറ്റ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ആശുപത്രിയില്‍ ചികില്‍ തേടി. കാലി ബെന്നില്‍ ശുദ്ധീകരണം നടത്തിയതിന്റെ 22ാം വാര്‍ഷികം ആഘോഷിക്കാന്‍ സുല്‍ത്താന്‍പൂര്‍ ലോധിയിലെത്തിയ അദ്ദേഹം നദിയിലെ ജലം നേരിട്ട് കുടിച്ചിരുന്നു. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഭഗവന്ത് മന്നിനെ ഡല്‍ഹിയിലെ അപ്പോളൊ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പഞ്ചാബിലെ പുണ്യനദിയാണ് കാലി ബെന്‍. ചടങ്ങിനിടെ മുഖ്യമന്ത്രി നദിയില്‍ നിന്ന് നേരിട്ടെടുത്ത ഒരു ഗ്ലാസ് വെള്ളം കുടിക്കുന്ന ദൃശ്യം വൈറല്‍ ആയിരുന്നു. തീരത്ത് ഒരു മരത്തിന്റെ തൈയ്യ് വെച്ച ശേഷമാണ് മന്‍ അന്ന് മടങ്ങിയത്.

അതേസമയം സുരക്ഷ ഉദ്യോഗസ്ഥര്‍ കൂടെയില്ലാതിരുന്നതിനാല്‍ ആശുപത്രി പ്രവേശനം രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.

അതേസമയം, മന്നിന് അണുബാധയില്ലെന്ന് എഎപി നേതാക്കള്‍ പറഞ്ഞു. സാധാരണ ചെക്കപ്പിനായി ആശുപത്രിയില്‍ പോയ അദ്ദേഹം ഇന്നലെ വൈകുന്നേരം ഡിസ്ചാര്‍ജ് ചെയ്തുവെന്ന് അവര്‍ പറയുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് മുഖ്യന്ത്രി നദീജലം കുടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും രാജ്യസഭാ എംപിയുമായ ബാബ ബല്‍ബീര്‍ സിംഗ് സീചെവാള്‍ കാളി ബെയ്ന്‍ നദി വൃത്തിയാക്കിയതിന്റെ 22ാം വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയെ ക്ഷണിക്കുകയും പഞ്ചാബിലെ സുല്‍ത്താന്‍പൂര്‍ ലോധിയില്‍ നദീജലം ഒരു ഗ്ലാസ് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

അയല്‍പക്ക നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നുമുള്ള മലിനജലം കൊണ്ട് സാധാരണയായി മലിനമായ വെള്ളം പഞ്ചാബ് മുഖ്യമന്ത്രി ഒരു മടിയും കൂടാതെ കുടിച്ചു. ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നദികളും അഴുക്കുചാലുകളും ശുദ്ധീകരിക്കാന്‍ സംസ്ഥാനവ്യാപകമായി പ്രചാരണം ആരംഭിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഈ അവസരം ലഭിച്ചതില്‍ താന്‍ ഭാഗ്യവാനാണെന്ന് പറഞ്ഞു,' ട്വീറ്ററില്‍ കുറിച്ചു.

Tags:    

Similar News