പാലത്തായി പോക്സോ കേസ്: മന്ത്രി കെ കെ ഷൈലജ സ്ഥാനമൊഴിയണമെന്ന് യുഡിഎഫ് കണ്‍വീനര്‍

പോക്‌സോ കേസ് അന്വേഷിക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും പോലിസിന്റേത് മനപൂര്‍വ്വമുള്ള വീഴ്ചയാണെന്നും ബെന്നി ബെഹ്‌നാന്‍ കുറ്റപ്പെടുത്തി.

Update: 2020-07-18 19:32 GMT

തിരുവനന്തപുരം: പാലത്തായി പീഡനക്കേസില്‍ പെണ്‍കുട്ടിക്ക് നീതി നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ മന്ത്രി കെ കെ ഷൈലജ സാമൂഹിക നീതി വകുപ്പും ശിശുക്ഷേമവകുപ്പും ഒഴിയണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്‌നാന്‍. പോക്‌സോ കേസ് അന്വേഷിക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും പോലിസിന്റേത് മനപൂര്‍വ്വമുള്ള വീഴ്ചയാണെന്നും ബെന്നി ബെഹ്‌നാന്‍ കുറ്റപ്പെടുത്തി.

കണ്ണൂര്‍ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ബിജെപി നേതാവായ അധ്യാപകന്‍ കുനിയില്‍ പത്മരാജന് കുറ്റപത്രത്തിലെ പഴുതിലൂടെ കഴിഞ്ഞദിവസം ജാമ്യം ലഭിച്ച പശ്ചാത്തലത്തിലാണ് യുഡിഎഫ് കണ്‍വീനറുടെ പരാമര്‍ശം. അറസ്റ്റിലായി 90 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. കേസില്‍ പോക്‌സോ ഉള്‍പെടുത്താത്ത ഭാഗിക കുറ്റപത്രമായിരുന്നു ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചത്.


Tags:    

Similar News