ബെന്നി ബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവച്ചു

എംഎം ഹസനെ കണ്‍വീനറാക്കണമെന്ന നിര്‍ദ്ദേശം നേരത്തേ കെപിസിസി ഹൈക്കമാന്‍ഡിന് നല്‍കിയിരുന്നു.

Update: 2020-09-27 07:33 GMT

കൊച്ചി: ബെന്നി ബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവച്ചു. കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറിയെന്ന് ബെന്നി ബെഹനാന്‍ തന്നെയാണ് അറിയിച്ചത്. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

രാജി തീരുമാനം സ്വയം എടുത്തതാണ്. ഒരു പാക്കേജിന്റെ അടിസ്ഥാനത്തിലാണ് കണ്‍വീനറായതെന്നും എന്നാല്‍ കണ്‍വീനര്‍ സ്ഥാനത്തെച്ചൊല്ലിയുള്ള വിവാദം വേദനിപ്പിച്ചുവെന്നും ബെന്നി ബഹന്നാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുമായി ഭിന്നതയുണ്ടെന്നത് തെറ്റായ പ്രചാരണമാണെന്നും ബെന്നി ബഹന്നാന്‍ കൂട്ടിച്ചേര്‍ത്തു. താന്‍ രാഷ്ട്രീയവ്യക്തിത്വത്തിന് പ്രാധാന്യം നല്‍കുന്നു. സ്ഥാനമാനങ്ങളല്ല പ്രവര്‍ത്തനങ്ങളാണ് തന്നെ വലുതാക്കിയത്. ഏറ്റവും ഉചിതമായ തീരുമാനമാണ് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംഎം ഹസനെ കണ്‍വീനറാക്കണമെന്ന നിര്‍ദ്ദേശം നേരത്തേ കെപിസിസി ഹൈക്കമാന്‍ഡിന് നല്‍കിയിരുന്നു. തീരുമാനം ഉടന്‍ പ്രഖ്യാപിക്കും.







Similar News