ബംഗാൾ മുഖ്യമന്ത്രി സ്ഥാനത്ത് ഇനി മമത ഉണ്ടാവുമോ?; ഭവാനിപൂരിലെ വോട്ടെണ്ണൽ ഇങ്ങനെ

50,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മമത വിജയിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് അവകാശപ്പെടുന്നു

Update: 2021-10-03 04:57 GMT

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ജനവിധി തേടുന്ന ഭവാനിപൂരിലെ വോട്ടെണ്ണൽ ആരംഭിച്ചു. ബിജെപിയുടെ യുവനേതാവ് പ്രിയങ്ക ട്രിബ്രവാളാണ് മുഖ്യ എതിരാളി. സിപിഎം സ്ഥാനാര്‍ത്ഥിയായി ശ്രീജിബ് ബിശ്വാസും മൽസര രംഗത്തുണ്ട്. ആദ്യ ഫലസൂചനകൾ മമതയ്ക്ക് അനുകൂലമാണ്

ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് തപാൽ ബാലറ്റുകളുടെ ആദ്യ റൗണ്ടുകൾ എണ്ണിയ ശേഷം ടിഎംസി സ്ഥാനാർത്ഥി മമത ബാനർജി 2,800 വോട്ടിന് മുന്നിലാണ്.

50,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മമത വിജയിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് അവകാശപ്പെടുമ്പോൾ, പ്രിയങ്ക ടിബ്രവാൾ "വളരെ നല്ല പോരാട്ടം" കാഴ്ച്ചവച്ചുവെന്ന് ബിജെപി അവകാശപ്പെട്ടു.

വോട്ടെണ്ണലിനു ശേഷം സംഘർഷമുണ്ടാകുന്നത് തടയാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സ്ഥാനാർത്ഥി പ്രിയങ്ക കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സംരക്ഷണമാവശ്യപ്പെട്ട് കത്തുനൽകി. ഭവാനിപൂരിൽ മമതയുടെ വിജയം ഉറപ്പാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമില്‍ തോറ്റ മമതക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ ഭവാനിപൂരിലെ വിജയം അനിവാര്യമാണ്.