ബയേണ്‍ മ്യുണിക്ക് താരം ജമാല്‍ മുസിയാല ഡിസംബറോടെ കളിക്കളത്തിലേക്ക് തിരിച്ചെത്തും

Update: 2025-07-31 07:35 GMT

മ്യുണിക്ക്: ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പിഎസ്ജിക്കെതിരായ മല്‍സരത്തിനിടെ ഇടതുകാലിനു ഗുരുതരമായ പരുക്കേറ്റ, ജര്‍മന്‍ ക്ലബ്ബ് ബയണ്‍ മ്യൂണിക്കിന്റെ ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ ജമാല്‍ മുസിയാലയുടെ പരിക്ക് ഭേദമായി വരുന്നു. താരം ഡിസംബറില്‍ കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്ന് റിപോര്‍ട്ട്.

ഇടതുകാല്‍മുട്ടിന് താഴത്തെ പ്രധാന അസ്ഥി ഒടിഞ്ഞ താരത്തെ വിദഗ്ധ ചികില്‍സയ്ക്കു വിധേയനാക്കിയിരുന്നു. പ്രത്യേകം തയാറാക്കിയ ഷൂസും ക്രച്ചസും ഉപയോഗിച്ചാണ് നടക്കുന്നത്. ലഘുവ്യായാമങ്ങള്‍ ചെയ്യുന്നുണ്ട്. ഒക്ടോബറോടെ പരിശീലനം പുനരാരംഭിക്കുമെന്നും രണ്ട് മാസങ്ങള്‍ക്കുള്ളില്‍ കളത്തില്‍ 22 കാരന്‍ കളത്തില്‍ തിരിച്ചെത്തുമെന്നും ഫുട്‌ബോള്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.