യുപിയില്‍ ശ്മശാനത്തിലും ജാതി വിവേചനം

സവര്‍ണര്‍ ഉപയോഗിക്കുന്ന ഭാഗം ദലിതര്‍ ഉപയോഗിക്കുന്നത് തടയാന്‍ ശ്മശാനത്തിന് കുറുകെ അധികൃതര്‍ മുള്ളുവേലി സ്ഥാപിച്ചു. വിവാദമായതോടെ പിന്നീട് മുള്ളുവേലി നീക്കം ചെയ്തു.

Update: 2021-02-21 18:54 GMT

ലഖ്‌നൗ:ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷഹറില്‍ ശ്മശാനത്തിലും ജാതി വിവേചനം. സവര്‍ണര്‍ ഉപയോഗിക്കുന്ന ഭാഗം ദലിതര്‍ ഉപയോഗിക്കുന്നത് തടയാന്‍ ശ്മശാനത്തിന് കുറുകെ അധികൃതര്‍ മുള്ളുവേലി സ്ഥാപിച്ചു. വിവാദമായതോടെ പിന്നീട് മുള്ളുവേലി നീക്കം ചെയ്തു.

ദലിതരില്‍നിന്ന് സംഭാവന വാങ്ങി അവരുടെ 'സമ്മതത്തോടെയാണ്' ബനൈല്‍ ഗ്രാമത്തിലെ ശ്മശാനത്തില്‍ മുള്ളുവേലി സ്ഥാപിച്ചത്. സംഭവം ശ്രദ്ധയില്‍പെട്ടതോടെ അന്വേഷണത്തിന് ഉത്തരവിട്ടതായി ഗ്രാമത്തിന്റെ അധികാരപരിധിയിലുള്ള ഷിക്കാര്‍പൂരിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് വേദ് പ്രിയ ആര്യ പറഞ്ഞു.ഇക്കാര്യത്തില്‍ നടപടിയെടുക്കുമെന്ന് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ ഗാന്‍ഷ്യം വര്‍മ്മയും പറഞ്ഞു.

വര്‍ഷങ്ങളായി, ജനസംഖ്യയുടെ 20 ശതമാനം വരുന്ന ഗ്രാമത്തിലെ ദലിതര്‍ക്ക് ഉയര്‍ന്ന ജാതിക്കാര്‍ക്ക് മാത്രമായുള്ള ശ്മശാനം ഉപയോഗിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. 2018ല്‍ സര്‍ക്കാര്‍ ഇതിന് ചുറ്റും ഒരു കോണ്‍ക്രീറ്റ് ഘടന നിര്‍മ്മിച്ചു. തുടര്‍ന്ന് 'ഇത് ദലിതരും ഉപയോഗിക്കാന്‍ തുടങ്ങിയെങ്കിലും സവര്‍ണ വിഭാഗങ്ങള്‍ ഇതിന് എതിര് നിന്നിരുന്നു. തുടര്‍ന്നാണ് ശ്മശാനം ഇരു വിഭാഗത്തിനുമായി വിഭജിച്ച് മുള്ളുവേലി സ്ഥാപിക്കാന്‍ ദലിതര്‍ സമ്മതിച്ചത്.ഇതുവരെ പരാതി ലഭിക്കാത്തതിനാല്‍ സംഭവത്തില്‍ ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പോലിസ് പറഞ്ഞു.

Tags:    

Similar News