ജൂലൈയില്‍ 15 ദിവസം ബാങ്കുകള്‍ക്ക് അവധി; ശ്രദ്ധിക്കുക ഈ ദിനങ്ങള്‍

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കാണ് 15 ദിവസത്തെ അവധി ലഭിക്കുക. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രാദേശിക അവധികള്‍ ജൂലൈയില്‍ കൂടുതലാണ്. ഏകദേശം ഒമ്പത് പ്രാദേശിക അവധി ദിവസങ്ങളുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.

Update: 2021-07-01 16:56 GMT

ന്യൂഡല്‍ഹി: രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഞായറാഴ്ചകളും ഉള്‍പ്പെടെ ജൂലൈയില്‍ 15 ദിവസത്തോളം രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ ബാങ്കുകള്‍ അടഞ്ഞുകിടക്കും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കാണ് 15 ദിവസത്തെ അവധി ലഭിക്കുക. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രാദേശിക അവധികള്‍ ജൂലൈയില്‍ കൂടുതലാണ്. ഏകദേശം ഒമ്പത് പ്രാദേശിക അവധി ദിവസങ്ങളുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.

എന്നാല്‍, എല്ലാ സംസ്ഥാനങ്ങളിലും ബാങ്കുകള്‍ ഒമ്പത് ദിവസവും അടഞ്ഞുകിടക്കില്ല. ഓരോ സംസ്ഥാനങ്ങളിലെയും പ്രാദേശിക അവധികളനുസരിച്ച് ഇത് മാറും. ജൂലൈ 21ന് ബക്രീദിന് രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും അവധിയാണ്. ഗസറ്റഡ് അവധിദിനങ്ങള്‍ മാത്രമാണ് രാജ്യമെമ്പാടുമുള്ള ബാങ്കുകള്‍ ആചരിക്കുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് ബാങ്ക് അവധിദിനങ്ങള്‍ മൂന്ന് വിഭാഗങ്ങളായിട്ടാണ്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട്, റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്, അക്കൗണ്ട് ക്ലോസിങ് എന്നിങ്ങനെയാണ്.

ജൂലൈ മാസത്തിലെ ബാങ്ക് അവധി ദിവസങ്ങളുടെ വിശദവിവരങ്ങള്‍ ഇങ്ങനെ

4 ജൂലൈ 2021: ഞായര്‍

10 ജൂലൈ 2021: രണ്ടാം ശനിയാഴ്ച

11 ജൂലൈ 2021: ഞായര്‍

12 ജൂലൈ 2021: തിങ്കള്‍- കാങ് (രാജസ്ഥാന്‍), രഥയാത്ര (ഭുവനേശ്വര്‍, ഇംഫാല്‍)

13 ജൂലൈ 2021: ചൊവ്വ- ഭാനു ജയന്തി (രക്തസാക്ഷി ദിനം ജമ്മു കശ്മീര്‍, ഭാനു ജയന്തി സിക്കിം)

14 ജൂലൈ 2021: ദ്രുക്പ ഷേച്ചി (ഗാങ്‌ടോക്ക്)

16 ജൂലൈ 2021 വ്യാഴം: ഹരേല പൂജ (ഡെറാഡൂണ്‍)

17 ജൂലൈ 2021: ഖാര്‍ച്ചി പൂജ (അഗര്‍ത്തല, ഷില്ലോങ്)

18 ജൂലൈ 2021: ഞായര്‍

19 ജൂലൈ 2021: ഗുരു റിംപോച്ചെയുടെ തുങ്കര്‍ ഷേച്ചു

20 ജൂലൈ 2021: ബക്രീദ്

21 ജൂലൈ 2021: ചൊവ്വ- ബക്രീദ്

24 ജൂലൈ 2021: നാലാം ശനിയാഴ്ച

25 ജൂലൈ 2021: ഞായര്‍

31 ജൂലൈ 2021: കെര്‍ പൂജ (അഗര്‍ത്തല)

Tags:    

Similar News