ബാങ്കുകൾ റിക്കവറി നടപടികൾ നിർത്തിവയ്‌ക്കണം: മുഖ്യമന്ത്രി
കൊവിഡ് ഒന്നാം തരംഗ സമയത്തും സംസ്ഥാന സർക്കാർ ഇടപെട്ട് റവന്യൂ റിക്കവറികൾ നിർത്തിവച്ചിരുന്നു.
തിരുവനന്തപുരം: ബാങ്കുകൾ റിക്കവറിക്ക് വേണ്ടിയുളള നടപടി നിർത്തിവയ്‌ക്കാൻ സർക്കാർ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സർക്കാർ ബാങ്കുകളോട് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രതിദിന കൊവിഡ് അവലോകന വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കൊവിഡ് ഒന്നാം തരംഗ സമയത്തും സംസ്ഥാന സർക്കാർ ഇടപെട്ട് റവന്യൂ റിക്കവറികൾ നിർത്തിവച്ചിരുന്നു. എന്നാൽ ലോക്ക്ഡൗൺ അവസാനിച്ചതിന് പിന്നാലെ ബാങ്കുകൾ വീണ്ടും റവന്യൂ റിക്കവറി നടപടികൾ ആരംഭിച്ചിരുന്നു. ഇതിനെതിരേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങളും ഉയർന്നിരുന്നു.