ബംഗളൂരു പ്രവാചക നിന്ദ: ഫേസ്ബുക്ക് പോസ്റ്റ് താനുണ്ടാക്കിയത് തന്നെ; പ്രതി കുറ്റം സമ്മതിച്ചു

Update: 2020-08-15 08:31 GMT

ബംഗളൂരു: പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന വിധത്തിലുള്ള ഫേസ് ബുക്ക് പോസ്റ്റ് താന്‍ തയ്യാറാക്കിയത് തന്നെയാണെന്നു പ്രതിയുടെ കുറ്റസമ്മതം. കേസിലെ പ്രതിയായ കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ സഹോദരീ പുത്രന്‍ പി നവീനാണ് പോലിസിനോട് കുറ്റം സമ്മതിച്ചതെന്ന് ദി കോഗ്‌നെറ്റ് റിപോര്‍ട്ട് ചെയ്തു. അത്യന്തം പ്രകോപനപരമായ രീതിയില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ നിന്ദിച്ച് നവീന്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ടതിനെതിരേ പ്രതിഷേധമുയര്‍ന്നപ്പോള്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നായിരുന്നു നവീന്‍ പറഞ്ഞിരുന്നത്.

    ഫേസ് ബുക്ക് പോസ്റ്റിനെതിരേ പോലിസ് നടപടിയെടുക്കാന്‍ വൈകി. ഇതിനെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ പോലിസ് നടത്തിയ വെടിവയ്പില്‍ മൂന്നു മുസ് ലിം യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന് ബംഗളൂരു ഡിജെ ഹള്ളിയിലും സമീപപ്രദേശങ്ങളിലും നിരവധി വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരെ ആക്രമണം നടന്നു. കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ വീടിനു നേരെയും ആക്രമണമുണ്ടായി. എന്നാല്‍, തന്റെ അനന്തരവനുമായി യാതൊരു ബന്ധവുമില്ലെന്നും മോശം പെരുമാറ്റം കാരണം അവനുമായുള്ള ബന്ധം തങ്ങള്‍ വിച്ഛേദിച്ചിട്ട് 10 വര്‍ഷമായെന്നും കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തി മാധ്യമങ്ങളോട് പറഞ്ഞത്. മാത്രമല്ല, നവീന്‍ ബിജെപി അനുഭാവിയാണെന്നു കോണ്‍ഗ്രസും ആരോപിച്ചിരുന്നു.

    സംഘര്‍ഷത്തെ തുടര്‍ന്ന് ഡിജെ ഹള്ളി, കെജി ഹല്ലി മേഖലകളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പ്രതിഷേധക്കാര്‍ക്കെതിരേ 10 എഫ്‌ഐആറുകള്‍ ഫയല്‍ ചെയ്തു. 145 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Bangalore Violence: Naveen Confesses Having Created Derogatory Facebook Post Himself




Tags:    

Similar News