ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം പിന്‍വലിക്കില്ലന്ന് കര്‍ണാടക

കര്‍ണ്ണാടക വനം വകുപ്പാണ് ഈ നിലപാട് വ്യക്തമാക്കിയത്. ''ബന്ദിപ്പൂര്‍ വനപാതയിലൂടെ രാത്രി വാഹനങ്ങള്‍ അനുവദിക്കരുതെന്ന് കോടതിയാണ് ഉത്തരവിട്ടത്. കോടതി വിധിക്കു വിരുദ്ധമായി ഇക്കാര്യത്തില്‍ ആര്‍ക്കും ഒന്നും ചെയ്യാനാവില്ലയെന്നും കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ പറഞ്ഞു.

Update: 2019-10-03 06:32 GMT

ബംഗളൂരു:ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം പിന്‍വലിയ്ക്കാന്‍ സാധിക്കില്ലെന്ന് കര്‍ണ്ണാടക. കര്‍ണ്ണാടക വനം വകുപ്പാണ് ഈ നിലപാട് വ്യക്തമാക്കിയത്. ''ബന്ദിപ്പൂര്‍ വനപാതയിലൂടെ രാത്രി വാഹനങ്ങള്‍ അനുവദിക്കരുതെന്ന് കോടതിയാണ് ഉത്തരവിട്ടത്. കോടതി വിധിക്കു വിരുദ്ധമായി ഇക്കാര്യത്തില്‍ ആര്‍ക്കും ഒന്നും ചെയ്യാനാവില്ലയെന്നും കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ പറഞ്ഞു.

ദേശീയപാത 766 വഴിയുള്ള രാത്രിയാത്ര നിരോധിച്ചുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ്രാഹുല്‍ ഗാന്ധിക്കും അറിയുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. രാത്രിയാത്രാ നിരോധനം മൂലമുള്ള ബുദ്ധിമുട്ടു പരിഹരിക്കാന്‍ എലിവേറ്റഡ് കോറിഡോര്‍ നിര്‍മിക്കണമെന്ന നിര്‍ദേശത്തെയും കര്‍ണാടക മുഖ്യമന്ത്രി തള്ളി. അതേസമയം രാത്രിയാത്ര നിരോധനത്തില്‍ പ്രതിഷേധം ശക്തമാവുകയാണ് കേരളം.സമരം ഇന്ന് ഒമ്പതാം ദിവസത്തിലേക്ക് കടന്നു. സമരത്തിന്ന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് നിരവധിപേര്‍ രംഗത്തെത്തിട്ടുണ്ട്. സമരത്തിന്ന് പിന്തുണയുമായി രാഹുല്‍ ഗാന്ധി നാളെ രാവിലെ സമരപന്തലില്‍ എത്തും.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ ഹാജരാകും. അനിശ്ചിതകാലനിരാഹാര സമരത്തിന് പിന്തുണയായുമായി നിരവധി പേര്‍ രംഗത്തെത്തി. ഗാന്ധിജയന്തിയായിരുന്ന ഇന്നലെ സമരപ്പന്തലിലേക്ക് സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ നിരാഹാരസമരത്തില്‍ പങ്കെടുക്കാനെത്തി. ദേശീയ പാതയില്‍ രാവിലെ ഒമ്പത് മുതല്‍ മൂന്ന് വരെ കസേരകള്‍ നിരത്തിയിട്ടാണ് ഇന്നലെ സമരം നടത്തിയത്.

2009 ജൂലൈ 29നാണ് ബന്ദിപ്പൂര്‍ വനമേഖലയിലെ ദേശീയപാത 766ല്‍ രാത്രിയാത്ര നിരോധനം നിലവില്‍ വന്നത്.നിരോധനം നീക്കാന്‍ പലവിധ പ്രക്ഷോഭങ്ങള്‍ നടന്നെങ്കിലും ഒന്നും വിജയം കണ്ടില്ല.പിന്നീടങ്ങോട്ട് നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മറ്റി നല്‍കിയ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായി.





 

Tags:    

Similar News