മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യന്‍ പ്രാര്‍ഥനാ യോഗം ബജ്‌റംഗ്ദള്‍ കൈയേറി

എന്നാല്‍, മതപരിവര്‍ത്തന ആരോപണങ്ങളെല്ലാം ക്രിസ്ത്യന്‍ സംഘത്തിലെ പുരോഹിത നിഷേധിച്ചു. അവിടെ സംശയകരമായ യാതൊന്നും നടന്നിട്ടില്ലെന്നും പ്രാര്‍ഥന മാത്രമാണ് നടത്തിയതെന്നും അവര്‍ പറഞ്ഞു.

Update: 2019-06-03 12:52 GMT

മുറാദാബാദ്: നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യന്‍ പ്രാര്‍ഥനാ യോഗം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കൈയേറി. യോഗത്തിലേക്ക് അതിക്രമിച്ചു കയറിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ സംഘാടകരെ പോലിസിലേല്‍പ്പിക്കുകയും ചെയ്തതായി വാര്‍ത്താഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. ജന്‍ജാന്‍പൂര്‍ പോലിസ് സ്‌റ്റേഷനു സമീപം കമാല്‍ ഭാരത് ഘറില്‍ ഏതാനും ക്രിസ്ത്യന്‍ പുരോഹിതര്‍ മതപരിവര്‍ത്തന യോഗം നടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സ്ഥലത്തെത്തിയതെന്ന് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ പറഞ്ഞു. കഴിഞ്ഞ മൂന്നുമാസമായി ഇവിടെ ഞായറാഴ്ചകളില്‍ ഇത്തരം പ്രവര്‍ത്തനം നടത്തുന്നുണ്ട്. പണവും ഭക്ഷണവും വാഗ്ദാനം ചെയ്താണ് ഹിന്ദുമത വിശ്വാസികളെ മതപരിവര്‍ത്തനം ചെയ്യിക്കുന്നത്. ഞങ്ങള്‍ അവരെ പിടികൂടുകയും പോലിസിനു കൈമാറുകയും ചെയ്തു. പോലിസ് കേസെടുക്കുമെന്നാണ് കരുതുന്നതെന്നും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.

    എന്നാല്‍, മതപരിവര്‍ത്തന ആരോപണങ്ങളെല്ലാം ക്രിസ്ത്യന്‍ സംഘത്തിലെ പുരോഹിത നിഷേധിച്ചു. അവിടെ സംശയകരമായ യാതൊന്നും നടന്നിട്ടില്ലെന്നും പ്രാര്‍ഥന മാത്രമാണ് നടത്തിയതെന്നും അവര്‍ പറഞ്ഞു. ഞങ്ങളുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ ഏതാനും പേര്‍ പ്രാര്‍ഥനയ്‌ക്കെത്തിയിരുന്നുവെന്നും അവര്‍ പറഞ്ഞു. ഹിന്ദുമതത്തില്‍ നിന്നു ക്രിസ്ത്യന്‍ മതത്തിലേക്കും ഇസ്‌ലാമിലേക്കും പരിവര്‍ത്തനം ചെയ്യുന്നവരെ തിരിച്ചുകൊണ്ടുവരാന്‍ ഹിന്ദുത്വര്‍ ഘര്‍ വാപസി എന്ന പേരില്‍ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടന പ്രകാരം അവരവരുടെ വിശ്വാസം പ്രചരിപ്പിക്കാമെന്ന മൗലികാവകാശത്തിനെതിരേയുള്ള ആക്രമണമാണിതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

Tags:    

Similar News