ഡല്‍ഹിയിലെ സംഘ്പരിവാര ആക്രമണം: കപില്‍ മിശ്രയ്‌ക്കെതിരേ കൊല്ലപ്പെട്ട ബജ്‌റംഗദള്‍ നേതാവിന്റെ കുടുംബം

കപില്‍ മിശ്ര തങ്ങളുടെ വീടിന് തീകൊളുത്തി, ഇപ്പോള്‍ തങ്ങളെ മകനെ കൊന്നതായും രാഹൂല്‍ സോളങ്കിയുടെ പിതാവ് സോളങ്കി കുറ്റപ്പെടുത്തി. ഇയാളുടെ ചെയ്തികള്‍ക്ക് തടയിട്ടില്ലെങ്കില്‍ ഇനിയും നിരവധി മാതാപിതാക്കള്‍ക്ക് അവരുടെ മക്കളെ നഷ്ടപ്പെടുമെന്ന് സോളങ്കി പറഞ്ഞു.

Update: 2020-02-27 02:50 GMT

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മുസ്‌ലിംകള്‍ക്കെതിരേ സംഘ്പരിവാരം അഴിച്ചുവിട്ട അതിക്രമങ്ങളുടെ മുഖ്യ ആസൂത്രകനെന്ന് കരുതപ്പെടുന്ന ബിജെപി ഡല്‍ഹി അധ്യക്ഷന്‍ കപില്‍ മിശ്രയ്‌ക്കെതിരേ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പരിക്കേറ്റവും. സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട ബജ്‌റംഗദള്‍ നേതാവ് രാഹൂല്‍ സോളങ്കിയുടെ കുടുംബം കപില്‍ മിശ്രയ്‌ക്കെതിരേ കടുത്ത വിമര്‍ശനമാണ് അഴിച്ചുവിട്ടത്.

കപില്‍ മിശ്ര തങ്ങളുടെ വീടിന് തീകൊളുത്തി, ഇപ്പോള്‍ തങ്ങളെ മകനെ കൊന്നതായും രാഹൂല്‍ സോളങ്കിയുടെ പിതാവ് സോളങ്കി കുറ്റപ്പെടുത്തി. ഇയാളുടെ ചെയ്തികള്‍ക്ക് തടയിട്ടില്ലെങ്കില്‍ ഇനിയും നിരവധി മാതാപിതാക്കള്‍ക്ക് അവരുടെ മക്കളെ നഷ്ടപ്പെടുമെന്ന് സോളങ്കി പറഞ്ഞു. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അര്‍ഹമായ ശിക്ഷ നല്‍കണമെന്നും സോളങ്കി ആവശ്യപ്പെട്ടു. സോളങ്കിയെ കൂടാതെ മരിച്ചവരുടേയും പരിക്കേറ്റവരുടേയും ബന്ധുക്കളും മിശ്രയ്‌ക്കെതിരേ രംഗത്തുവന്നുണ്ട്. വെടിയേറ്റ രാഹുല്‍ സോളങ്കിയെ സ്വകാര്യ ക്ലിനിക്കുകളൊന്നും ചികില്‍സിക്കാന്‍ തയ്യാറായില്ലെന്നും ജിടിബി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നും അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു.

ആം ആദ്മി പാര്‍ട്ടിയില്‍നിന്ന് ഡല്‍ഹി ബിജെപിയുടെ തലപ്പെത്തിയ കപില്‍ മിശ്ര തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ശാഹീന്‍ബാഗിലെ സമരക്കാര്‍ക്കെതിരേ അത്യന്തം വിദ്വേഷം നിറഞ്ഞ പ്രസ്താവനകളാണ് നടത്തിക്കൊണ്ടിരുന്നത്. ശാഹീന്‍ ബാഗിലെ സമരക്കാരെ വെടിവച്ച് കൊല്ലണമെന്നായിരുന്നു അതിലൊന്ന്. ഡല്‍ഹി സംഘര്‍ഷത്തിന് ദിവസങ്ങള്‍ക്കു മുമ്പ് സമരക്കാര്‍ക്ക് മൂന്ന് ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്ന് ഇയാള്‍ അന്ത്യശാസനം നല്‍കിയിരുന്നു. ആ പ്രസംഗത്തിന് തൊട്ടുപിന്നാലെയാണ് മുസ്ലീങ്ങള്‍ക്കും അവരുടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണവും കൊള്ളയും അരങ്ങേറിയത്.

അതേസമയം, സംഘ്പരിവാര്‍ ആക്രമണത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി. ഡല്‍ഹി കലാപത്തില്‍ 18 കേസുകളെടുത്തെന്നും 106 പേര്‍ അറസ്റ്റിലായെന്നും ഡല്‍ഹി പോലിസ് അറിയിച്ചു. സംഘര്‍ഷ ബാധിത പ്രദേശങ്ങളിലേക്ക് ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ടെന്നും പോലിസ് അറിയിച്ചു.

Tags:    

Similar News