ബഹ്‌റൈനില്‍ പള്ളികളില്‍ മഗ് രിബ്, ഇശാ നമസ്‌കാരങ്ങളും പുനരാരംഭിച്ചു

Update: 2021-03-11 17:24 GMT

മനാമ: ബഹ്‌റൈനില്‍ പള്ളികളില്‍ കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ നിര്‍ത്തിവച്ചിരുന്ന മഗ് രിബ്, ഇശാ നമസ്‌കാരങ്ങള്‍ കൂടി പുനരാരംഭിച്ചു. ഇസ് ലാമിക സുപ്രീം കൗണ്‍സിലാണ് ഇക്കാര്യം അറിയിച്ചത്. സുബ്ഹി, ദുഹ്ര്‍, അസ്ര്‍ പ്രാര്‍ഥനകള്‍ മുമ്പേ പുനരാരംഭിച്ചിരുന്നു. പ്രാര്‍ഥനക്കെത്തുന്നവര്‍ കൊവിഡ് പ്രതിരോധ മുന്‍കരുതലുകളെടുക്കണമെന്ന് അധിക്യതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, വെള്ളിയാഴ്ച ജുമുഅക്ക് ഇപ്പോഴും അനുമതി നല്‍കിയിട്ടില്ല.