കൊവിഡ് ഭീതി; അമ്മയുടെ മൃതദേഹത്തിന് അരികെ രണ്ട് ദിവസം ഭക്ഷണം ലഭിക്കാതെ 18 മാസം പ്രായമുള്ള കുഞ്ഞ്
പൂനെ: മഹാരാഷ്ട്രയില്‍ അമ്മയുടെ മൃതദേഹത്തിന് അരികെ ഭക്ഷണം ലഭിക്കാതെ രണ്ട് ദിവസം പട്ടിണികിടന്ന് 18 മാസം പ്രായമുള്ള കുഞ്ഞ്.
കൊവിഡ് ഭീതി മൂലം ആരും ഇവരുടെ വീട്ടിലേക്ക് പോയില്ല. പിന്നീട് പോലിസെത്തി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു.
ശനിയാഴ്ച ഇവര്‍ മരിച്ചു കാണുമെന്നാണ് നിഗമനം. രണ്ട് ദിവസമാണ് കുഞ്ഞ് ഭക്ഷണവും വെള്ളവും കിട്ടാതെ വീടിനകത്ത് കഴിഞ്ഞത്.