ബാബരി വിധി: ഫെയ്‌സ്ബുക്കില്‍ വിദ്വേഷപ്രചാരണം നടത്തിയ പ്രതീഷ് വിശ്വനാഥിനെതിരേ എസ്ഡിപിഐ പരാതി നല്‍കി

അന്യമത വിദ്വേഷവും വര്‍ഗീയകലാപവും ലക്ഷ്യമിട്ടുകൊണ്ട് രാഷ്ട്രീയ ബജ്‌റംഗ്ദള്‍ നേതാക്കളായ പ്രതീഷ് വിശ്വനാഥ്, ശ്രീരാജ് കൈമള്‍ എന്നിവര്‍ ഫെയ്‌സ്ബുക്കിലൂടെ നിരവധി പ്രകോപനപരമായ പോസ്റ്റുകള്‍ ഇട്ടുകൊണ്ടിരിക്കുന്നതായി പരാതിയില്‍ പറയുന്നു.

Update: 2019-11-10 14:16 GMT

ആലപ്പുഴ: ബാബരി വിധിയുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കിലൂടെ നിരന്തരം വിദ്വേഷപ്രചാരണം നടത്തിയ രാഷ്ട്രീയ ബജ്‌റംഗ്ദള്‍ നേതാക്കളായ പ്രതീഷ് വിശ്വനാഥ്, ശ്രീരാജ് കൈമള്‍ എന്നിവര്‍ക്കെതിരേ എസ്ഡിപിഐ പരാതി നല്‍കി. ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി കെ റിയാസാണു ജില്ലാ പോലിസ് സൂപ്രണ്ട് കെ എം ടോമിക്ക് പരാതി നല്‍കിയത്. ബാബരി കേസിലെ ഭൂമി തര്‍ക്കവിധിയുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ മതസ്പര്‍ധയുണ്ടാക്കുന്ന വിധത്തില്‍ പോസ്റ്റുകളിട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്ന് സംസ്ഥാന പോലിസ് മേധാവിയും മുന്‍കൂട്ടി അറിയിച്ചിട്ടുള്ളതാണ്.



 എന്നാല്‍, അന്യമത വിദ്വേഷവും വര്‍ഗീയകലാപവും ലക്ഷ്യമിട്ടുകൊണ്ട് രാഷ്ട്രീയ ബജ്‌റംഗ്ദള്‍ നേതാക്കളായ പ്രതീഷ് വിശ്വനാഥ്, ശ്രീരാജ് കൈമള്‍ എന്നിവര്‍ ഫെയ്‌സ്ബുക്കിലൂടെ നിരവധി പ്രകോപനപരമായ പോസ്റ്റുകള്‍ ഇട്ടുകൊണ്ടിരിക്കുന്നതായി പരാതിയില്‍ പറയുന്നു. വിധിയുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കിലൂടെ അഭിപ്രായപ്രകടനം നടത്തിയ എം സ്വരാജ് എംഎല്‍എയ്‌ക്കെതിരെയും ഒരു പോസ്റ്റില്‍ കമന്റ് ചെയ്ത റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിലെ രണ്ടുപേര്‍ക്കെതിരെയും കേസെടുത്തിട്ടും പ്രതീഷ് വിശ്വനാഥുള്‍പ്പടെയുള്ള സംഘപരിവാര്‍ സഹയാത്രികര്‍ക്കുമേല്‍ യാതൊരുവിധ നിയമനടപടികളും കൈക്കൊള്ളാത്തത് വിവേചനപരമാണെന്നും ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 

Tags:    

Similar News