ഡിസംബര്‍ 06 ഫാഷിസ്റ്റ് വിരുദ്ധ ദിനം: എസ് ഡി പി ഐ പട്ടാമ്പിയിൽ സായാഹ്ന ധർണ്ണ നടത്തും

Update: 2022-12-02 09:10 GMT

പാലക്കാട്: സംഘപരിവാര ശക്തികൾ ബാബരി മസ്ജിദ് തല്ലിത്തകര്‍ത്ത ഡിസംബര്‍ ആറ് പാര്‍ട്ടി ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന ഫാഷിസ്റ്റ് വിരുദ്ധ ദിനത്തോടനുബന്ധിച്ച് പാലക്കാട് ജില്ലാ കമ്മറ്റി പട്ടാമ്പിയിൽ സായാഹ്ന ധര്‍ണ സംഘടിപ്പിക്കും.

1992 ഡിസംബര്‍ ആറിനാണ് എല്ലാ നിയമ-ക്രമസമാധാന പാലന സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി സംഘ് പരിവാര അക്രമികള്‍ നാലര നൂറ്റാണ്ടുകാലം ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായി നിലനിന്ന ബാബരി മസ്ജിദ് തല്ലിത്തകര്‍ത്തത്. 2019 നവംബര്‍ ഒന്‍പതിന് സുപ്രിം കോടതി തകര്‍ക്കപ്പെട്ട ബാബരി മസ്ജിദ് ഭൂമി അക്രമികള്‍ക്കു തന്നെ അന്യായമായി വിട്ടുകൊടുത്തു. നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് മസ്ജിദ് തല്ലിത്തകര്‍ത്തവരെ 2020 സെപ്തംബര്‍ 30 ന് അലഹബാദ് ജില്ലാ കോടതി വെറുതെ വിടുകയും കഴിഞ്ഞ ദിവസം ഹൈക്കോടതി കീഴ്‌ക്കോടതി വിധി ശരിവെക്കുകയും ചെയ്തിരിക്കുകയാണ്.

രാജ്യത്തിന്റെ മഹത്തായ ഭരണഘടനയും ജനാധിപത്യവും മനുഷ്യത്വവും തിരിച്ചു പിടിക്കാന്‍

ഫാഷിസത്തിന്റെ അപകടം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് ഫാഷിസ്റ്റ് വിരുദ്ധ ദിനത്തിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നത്.

വൈകുന്നേരം 4.30 ന് പട്ടാമ്പിയിൽ നടക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ സായാഹ്ന ധർണ്ണ പാർട്ടി സംസ്ഥാന ജന:സെക്രട്ടറി റോയ് അറക്കൽ ഉത്ഘാടനം ചെയ്യും.ജീല്ലാ പ്രസിഡണ്ട് ഷെഹീർ ചാലിപ്പുറം അധ്യക്ഷതയും ജില്ല ജനറൽ സെക്രട്ടറി അലവി കെ ടി സ്വാഗതവും പറയും. ജില്ലാ മണ്ഡലം കമ്മറ്റിയംഗങ്ങളും പങ്കെടുക്കും.