ബാബരി മസ്ജിദ് വിധി: നീതിയും വസ്തുതകളും ബലികഴിച്ചെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

സംഘപരിവാര്‍ ഉന്നയിക്കുന്ന അയുക്തിപരമായ അവകാശവാദങ്ങള്‍ക്ക് നിയമപരമായ അനുമതി നല്‍കുന്നതാണ് ഈ വിധി

Update: 2019-11-09 10:55 GMT

തിരുവനന്തപുരം: ബാബരി മസ്ജിദ് കേസില്‍ നീതിയും വസ്തുതകളും ബലികഴിച്ച കോടതി വിധിയാണുണ്ടായതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. കോടതി വിശ്വാസങ്ങളെയല്ല, വസ്തുതകളെയും രേഖകളെയുമായിരുന്നു പരിഗണിക്കേണ്ടിയിരുന്നത്. വസ്തുതകളായി കോടതി കണ്ടെത്തിയ കാര്യങ്ങളെ തന്നെ നിരാകരിച്ചു കൊണ്ടാണ് അന്തിമ വിധി പുറപ്പെടുവിച്ചത്. നീതിന്യായ ചരിത്രത്തിലെ ദൗര്‍ഭാഗ്യകരമായ ദിനമാണിന്ന്. നീതിപീഠത്തില്‍ പ്രതീക്ഷയര്‍പ്പിച്ചവരില്‍ നിരാശ നല്‍കിയ വിധി. സംഘപരിവാര്‍ ഉന്നയിക്കുന്ന അയുക്തിപരമായ അവകാശവാദങ്ങള്‍ക്ക് നിയമപരമായ അനുമതി നല്‍കുന്നതാണ് ഈ വിധി. രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് കടുത്ത തിരിച്ചടിയാണ് കോടതി വിധിയുണ്ടാക്കുന്നത്. ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന വിധിയാണിത്. ഭരണഘടന ഉറപ്പുനല്‍കിയ വിശ്വാസ സ്വാതന്ത്ര്യം, മത ന്യൂനപക്ഷങ്ങള്‍ക്കുള്ള പരിരക്ഷ അടക്കമുള്ളവയെ ദുര്‍ബലപ്പെടുത്തുന്നതുമാണ് കോടതി വിധിയെന്നും പുനഃപരിശോധനയ്ക്ക് കോടതി സന്നദ്ധമാവണമെന്നും അദ്ദേഹം പറഞ്ഞു.




Tags:    

Similar News