സൗദിയിലെ മലയാളി നഴ്‌സിനു ചൈനീസ് കൊറോണയല്ലെന്ന് അധികൃതര്‍

ചികില്‍സയില്‍ കഴിയുന്ന നഴ്‌സിന്റെ നില മെച്ചപ്പെട്ടു വരുന്നതായി അധികൃതര്‍ അറിയിച്ചു

Update: 2020-01-23 18:42 GMT

റിയാദ്: സൗദി അറേബ്യയിലുള്ള മലയാളി നഴ്‌സിനെ ബാധിച്ചത് ചൈനയില്‍ വ്യാപകമായ കൊറോണ വൈറസല്ലെന്ന് റിപോര്‍ട്ട്. 2012ല്‍ സൗദിയില്‍ റിപോര്‍ട്ട് ചെയ്തതിനു സമാനമായ കൊറോണ വൈറസാണ് ഇപ്പോള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും സയന്റിഫിക് റീജ്യനല്‍ ഇന്‍ഫെക്്ഷന്‍ കമ്മിറ്റി അറിയിച്ചു. ചികില്‍സയില്‍ കഴിയുന്ന നഴ്‌സിന്റെ നില മെച്ചപ്പെട്ടു വരുന്നതായി അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ടോടെയാണ് മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധിച്ചതായി ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. സൗദിയിലെ അല്‍ ഹയാത്ത് ആശുപത്രിയില്‍ ജോലി ചെയ്യുന്ന 100ഓളം ഇന്ത്യന്‍ നഴ്‌സുമാരെ പരിശോധനയ്ക്കു വിധേയമാക്കുകയും നിരീക്ഷണവിധേയമാക്കുകയും ചെയ്തിരുന്നു. കൊറോണ വൈറസ് ബാധിച്ചെന്ന് കണ്ടെത്തിയ നഴ്‌സിനെ അസീര്‍ നാഷനല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.




Tags:    

Similar News