എംഎൻഎസിന്റെ ഭീഷണി: ഔറംഗസേബ് സ്മൃതി കുടീരം അടച്ചു

ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനാണ് നടപടിയെന്നും 5 ദിവസത്തിനു ശേഷം തുറക്കുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അറിയിച്ചു.

Update: 2022-05-20 01:05 GMT

മുംബൈ: മഹാരാഷ്ട്ര നവനിർമാൺ സേനയുടെ (എംഎൻഎസ്) വിദ്വേഷ പ്രസ്താവനയ്ക്കു പിന്നാലെ ഔറംഗാബാദിലെ ഔംറഗസേബ് സ്മൃതി കുടീരം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അടച്ചിട്ടു. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനാണ് നടപടിയെന്നും 5 ദിവസത്തിനു ശേഷം തുറക്കുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അറിയിച്ചു.

കഴിഞ്ഞദിവസം എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി കബറിടം സന്ദർശിച്ചതിനെ ശിവസേന വിമർശിച്ചിരുന്നു. പിന്നാലെയാണ്, കുടീരം നശിപ്പിക്കാൻ എംഎൻഎസ് നേതാവ് ആഹ്വാനം ചെയ്തത്.