ഉമ്മന്‍ചാണ്ടിക്കെതിരായ ആക്രമണം; ഒരു പ്രതിക്ക് മൂന്നുവര്‍ഷവും രണ്ടുപേര്‍ക്ക് രണ്ടുവര്‍ഷവും തടവ്

Update: 2023-03-27 07:43 GMT
കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആക്രമിച്ചെന്ന കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പേര്‍ക്കു കോടകി തടവുശിക്ഷ വധിച്ചു. സിപിഎം മുന്‍ കൗണ്‍സിലറും പാര്‍ട്ടി വിട്ടയാളുമായ സിഒടി നസീര്‍, ദീപക്, ബിജു പറമ്പത്ത് എന്നിവരെയാണ് കണ്ണൂര്‍ സബ് കോടതി കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. കേസില്‍ ദീപകിന് മൂന്ന് വര്‍ഷം തടവും 25000 രൂപ പിഴയും, സിഒടി നസീര്‍, ബിജു പറമ്പത്ത് എന്നിവര്‍ക്ക് രണ്ട് വര്‍ഷം തടവും 10000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. കേസില്‍ 88ാം പ്രതിയാണ് സിഒടി നസീര്‍, ദീപക് 18ാം പ്രതിയും ബിജു പറമ്പത്ത് 99ാം പ്രതിയുമാണ്. തിങ്കളാഴ്ചയാണ് കേസില്‍ കണ്ണൂര്‍ സബ് കോടതി വിധി പ്രസ്താവിച്ചത്. 2013 ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂരില്‍ വച്ച് കാറിന് നേരെയുണ്ടായ കല്ലേറില്‍ ഉമ്മന്‍ചാണ്ടിക്ക് പരിക്കേറ്റിരുന്നു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന മുന്‍ എംഎല്‍എമാരായ സി കൃഷ്ണന്‍, കെ കെ നാരായണന്‍ അടക്കം 110 പേരെ കോടതി വെറുതെവിട്ടു. സംഭവത്തില്‍ ഗൂഢാലോചനക്കുറ്റവും വധശ്രമക്കുറ്റവും നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി പൊതുമുതല്‍ നശിപ്പിക്കല്‍ നിയമപ്രകാരമാണ് ഇവരെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
Tags:    

Similar News