2021ല്‍ ഉടനീളം ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേ ആക്രമണമുണ്ടായെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട്

സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഫോഗി ബോട്ടം ആസ്ഥാനത്ത് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പുറത്തിറക്കിയ ഈ റിപ്പോര്‍ട്ട് ലോകമെമ്പാടുമുള്ള മതസ്വാതന്ത്ര്യത്തിന്റെ നിലയേയും ലംഘനങ്ങളേയും കുറിച്ച് വ്യക്തമായ സൂചന നല്‍കുന്നതാണ്.

Update: 2022-06-03 07:04 GMT

വാഷിങ്ടണ്‍:ഇന്ത്യയില്‍ ന്യൂനപക്ഷ സമുദായ ങ്ങളിലെ അംഗങ്ങള്‍ക്ക് നേരെ 2021ല്‍ ഉടനീളം ആക്രമണങ്ങളും കൊലപാതകങ്ങളും ആക്രമണങ്ങളും ഭീഷണിപ്പെടുത്തലുകളും നടന്നതായി യുഎസ് കോണ്‍ഗ്രസിന് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കിയ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഫോഗി ബോട്ടം ആസ്ഥാനത്ത് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പുറത്തിറക്കിയ ഈ റിപ്പോര്‍ട്ട് ലോകമെമ്പാടുമുള്ള മതസ്വാതന്ത്ര്യത്തിന്റെ നിലയേയും ലംഘനങ്ങളേയും കുറിച്ച് വ്യക്തമായ സൂചന നല്‍കുന്നതാണ്. കൂടാതെ ഓരോ രാജ്യങ്ങളെക്കുറിച്ചും പ്രത്യേക അധ്യായങ്ങളുണ്ട്.

അതേസമയം, തങ്ങളുടെ പൗരന്മാരുടെ ഭരണഘടനാപരമായ സംരക്ഷിത അവകാശങ്ങളുടെ സ്ഥിതിയെക്കുറിച്ച് പറയാന്‍ ഒരു വിദേശ സര്‍ക്കാരിന് അവകാശമില്ലെന്ന് പറഞ്ഞ് ഇന്ത്യ മുമ്പ് യുഎസ് മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട് തള്ളിയിരുന്നു.

ഇന്ത്യന്‍ മാധ്യമങ്ങളേയും ഇന്ത്യന്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ടുകളേയും ഉദ്ധരിച്ചാണ് ഇന്ത്യയിലെ ന്യൂനപക്ഷ വേട്ടയെ റിപോര്‍ട്ട് അടയാളപ്പെടുത്തുന്നത്. വിവിധ എന്‍ജിഒകള്‍ക്കെതിരേയും ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കുമേലുമുള്ള ആക്രമണങ്ങളെക്കുറിച്ചും റിപോര്‍ട്ട് ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടുന്നുണ്ട്.

കൊലപാതകങ്ങള്‍, ആക്രമണങ്ങള്‍, ഭീഷണിപ്പെടുത്തലുകള്‍ എന്നിവയുള്‍പ്പെടെ മതന്യൂനപക്ഷ സമുദായങ്ങളിലെ അംഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ഷം മുഴുവനും നടന്നു. ഗോവധം അല്ലെങ്കില്‍ ബീഫ് കച്ചവടം തുടങ്ങിയ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ അഹിന്ദുക്കള്‍ക്ക് നേരെ നടന്ന അതിക്രമങ്ങളും റിപോര്‍ട്ടില്‍ ഇടംപിടിച്ചിട്ടുണ്ട്.

Tags: