പരിയാരം വായാട് സുന്നി സെന്ററിനു നേരെ ആക്രമണം; പിന്നില്‍ ലീഗുകാരെന്ന് ആരോപണം
കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിനു പിന്നാലെ പരിയാരം വായാട് കവലയിലെ കാന്തപുരം വിഭാഗം സുന്നി സെന്ററിനുനേരെ ആക്രമണം. ഷട്ടറിന്റെ പൂട്ട് തകര്‍ക്ക് അകത്തുകയറിയ സംഘം ഓഫിസിനുള്ളിലുണ്ടായിരുന്ന കസേര, ടേബിള്‍, ബള്‍ബ്, ട്യൂബ്, ഫാന്‍ തുടങ്ങിയ മുഴുവന്‍ സാധനങ്ങളും അടിച്ചുതകര്‍ത്തു. രേഖകളും മറ്റും വലിച്ചുകീറിയ നിലയിലാണ്. വായാട് ബദരിയ്യ നഗറിലെ എസ് വൈഎസ് സാന്ത്വനം സെന്ററിന്റെ നെയിം ബോര്‍ഡും പിഴുതെടുത്തു. ആക്രമണങ്ങള്‍ക്കു പിന്നില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണെന്നു കാന്തപുരം വിഭാഗം സുന്നി പ്രവര്‍ത്തകര്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി കെ പി അബ്ദുല്ല പരിയാരം പോലീസില്‍ പരാതി നല്‍കി. ആക്രമിക്കപ്പെട്ട സുന്നി സെന്റര്‍ സിപിഎം ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ സന്ദര്‍ശിച്ചു.