ആരോഗ്യ നില മോശമായി: യുപിയില്‍ ജയിലില്‍ കഴിയുന്ന കാംപസ് ഫ്രണ്ട് നേതാവ് അതീഖുര്‍റഹ്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹത്തെ നേരത്തെ എയിംസില്‍ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.

Update: 2022-08-29 17:48 GMT

ന്യൂഡല്‍ഹി: ആരോഗ്യ നില മോശമായതിനെതുടര്‍ന്ന് ഉത്തര്‍ പ്രദേശ് പോലിസ് കള്ളക്കേസില്‍ കുടുക്കി തുറങ്കിലടച്ച കാംപസ് ഫ്രണ്ട് നേതാവ് അതീഖുര്‍റഹ്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലഖ്‌നൗവിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹത്തെ നേരത്തെ എയിംസില്‍ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.

ഹഥ്‌റാസ് കള്ളക്കേസ് ചുമത്തി 2020 മുതല്‍ ജയിലില്‍ കഴിയുകയാണ് അതീഖ്. യുപിയിലെ ഹാഥ്‌റസ് കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോവുമ്പോഴാണ് അതീഖുര്‍റഹ്മാനെയും മസൂദ് അഹ്മദിനേയും മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനേയും യുപി പോലിസ് കസ്റ്റഡിയിലെടുത്ത് കള്ളക്കേസ് ചുമത്തി ജയിലിടച്ചത്.

ഇവര്‍ സഞ്ചരിച്ച കാറിന്റെ ഡ്രൈവര്‍ക്ക് കഴിഞ്ഞദിവസം യുപി അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഹാഥ്രസ് യുഎപിഎ കേസിലെ കുറ്റാരോപിതരില്‍ ഒരാളായ മുഹമ്മദ് ആലമിനാണ് ജാമ്യം അനുവദിച്ചത്.