തൃശൂരിലെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള വിലക്ക് നീക്കി

Update: 2022-09-02 05:43 GMT

തൃശൂര്‍: ജില്ലയിലെ മഴ അലേര്‍ട്ട് ഓറഞ്ചില്‍ നിന്ന് മഞ്ഞയിലേക്ക് മാറുകയും മഴയുടെ ശക്തി കുറയുകയും ചെയ്ത സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശന വിലക്ക് നീക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ആതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലാണ് സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്. മഴ കുറഞ്ഞതോടെ വിലക്ക് നീക്കുകയായിരുന്നു. മലയോര മേഖലയിലേക്ക് രാത്രി യാത്രയ്ക്കുള്ള വിലക്കും നീക്കിയിട്ടുണ്ട്.

Tags: